കൊച്ചി: ലോക വനിതാ ദിനത്തില്‍ മക്കളെ സാക്ഷിയാക്കി രണ്ടാമതും വിവാഹിതരായ നടനും അഭിഭാഷകനുമായ ഷുക്കൂറിനും ഭാര്യ ഷീനയ്ക്കും ആശംസകള്‍ നേര്‍ന്ന് സോഷ്യൽ മീഡിയ രംഗത്തെത്തിയിരുന്നു. പിന്നാലെ ഷുക്കൂറിനും കുടുംബത്തിനും നേരെ സൈബർ ആക്രമണം ശക്തമായി. ഷൂക്കൂറിനെതികെ സാമൂഹ്യ മാധ്യമങ്ങളില്‍ കൊലവിളി ഉയര്‍ന്നതിനെ തുടർന്ന് അദ്ദേഹത്തിനും കുടുംബത്തിനും പൊലീസ് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
രണ്ടാമതും വിവാഹം ചെയ്തത് ഏതെങ്കിലും വ്യക്തിഗത താല്പര്യങ്ങളുടെ പുറത്തല്ലെന്ന് ഷുക്കൂർ വിശദീകരിക്കുന്നു. തുല്യതയ്ക്ക് വേണ്ടിയുള്ള മുസ്ലിം സ്ത്രീകളുടെ പോരാട്ടത്തിന് ഐക്യപ്പെടുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തങ്ങൾ യൂനിഫോം സിവിൽ കോഡിന് പൂർണമായും എതിരാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ ഇസ്‌ലാമിസ്റ്റുകളും സംഘപരിവാറുകാരും ആണെന്ന് ആരോപിക്കുന്നു.
ഷൂക്കൂര്‍ വക്കീലിനെതിരെ മതമൗലിക വാദികളുടെ ആക്രമണമുണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിനെതിരെ ദാറുല്‍ ഹുദാ ഇസ്‌ളാമിക യൂണിവേഴ്‌സിറ്റിയുടെ പേരില്‍ ഒരു ഫത്വ ഇറങ്ങുകയും ചെയ്തിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും നിരവധി മതമൗലിക വാദികളും, യാഥാസ്ഥിതികരും ഭീഷണികളുമായി എത്തുകയും ചെയ്തിരുന്നു.
Post Your Comments