വയനാട് : ആദരവ് എന്ന് വിളിച്ച് പറഞ്ഞു വരുത്തി പൊന്നാടയണിയിച്ച് വണ്ടിക്കൂലിക്കു പോലും കാശു തരാതെ വിടുന്ന സർക്കാർ പരിപാടികളുടെ സംഘാടകർക്കെതിരെ വിമർശനവുമായി ഗോത്ര കവി സുകുമാരൻ ചാലിഗദ്ദ. നിങ്ങളെന്താണ് ആദിവാസികളെക്കുറിച്ച് കരുതിയിരിക്കുന്നത്. ആളുകളുടെ മുമ്പിൽ പ്രദർശിപ്പിക്കാനുള്ള വസ്തുക്കൾ മാത്രമാണ് ഞങ്ങളെന്നോ ? എന്ന് സുകുമാരൻ ചാലിഗദ്ദ ചോദിക്കുന്നു.
കവിയുടെ എഫ് ബി പോസ്റ്റ് ഇങ്ങനെ:
‘കഴിഞ്ഞ ദിവസമാണ് തളിർമിഴി ഭാരത് ഭവൻ പരിപാടിയിൽ പങ്കെടുക്കുവാൻ എന്നെ വിളിച്ചത് ,11 .3 .2023 ന് 5 മണിക്ക് എത്താൻ പറഞ്ഞ പ്രകാരം എത്തുകയും ചെയ്തു . പരിപാടി വൈകി തുടങ്ങിയതിനാൽ വീട്ടിലേക്ക് എത്താൻ കഴിഞ്ഞില്ല ,കാര്യങ്ങൾ അവരോട് പറഞ്ഞിട്ടും ,പിന്നിട് അവർ ആലോചിച്ച് തീരുമാനിച്ചിട്ട് ,ആദരവ് ഏറ്റുവാങ്ങിയ
ബിന്ദു ഇരുളം
ബാലചന്ദൻ കണ്ടാ മല
സുകുമാരൻ ചാലിഗദ്ദ
രാമചന്ദ്രൻ
എന്നിവർക്ക് (നാലാൾക്ക് ) വെറും 500 രൂപ തരാന്ന് പറഞ്ഞു ,
ഞാൻ പറ്റില്ലാന്ന് പറഞ്ഞപ്പം 4 പേർക്ക് 1000 തരാന്നു പറഞ്ഞു , വേണ്ടാന്ന് പറഞ്ഞ് ഞങ്ങൾ പോയി .
പ്രതിഷേധം ‘
ആദിവാസികളോടുള്ള പൊതുബോധത്തിൽ കാര്യമായ പരിവർത്തനങ്ങൾ ഒന്നും വന്നിട്ടില്ലാന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത് ..
Post Your Comments