പിഎഫ് അക്കൗണ്ടിലെ ബാലൻസ് അറിയാൻ പുതിയ മാർഗം അവതരിപ്പിച്ചിരിക്കുകയാണ് ഇപിഎഫ്ഒ. റിപ്പോർട്ടുകൾ പ്രകാരം മിസ്ഡ് കോളിലൂടെ പിഎഫ് അക്കൗണ്ട് ബാലൻസ് അറിയാനുള്ള സംവിധാനമാണ് വികസിപ്പിച്ചിരിക്കുന്നത്. ഇതോടെ, യുഎഎൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഇപിഎഫ് വരിക്കാർക്കും ഈ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും. ഈ സേവനം ലഭിക്കുന്നതിനായി ചില പ്രക്രിയകൾ പൂർത്തീകരിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.
ഏകീകൃത പോർട്ടൽ സന്ദർശിച്ച ശേഷം യുഎഎൻ ഉപയോഗിച്ച് മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണം. തുടർന്ന് ഇപിഎഫ് വരിക്കാരുടെ 12 അക്ക യുഎഎൻ നമ്പറുമായി ബന്ധപ്പെട്ട് ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ കെവൈസി ലഭ്യമാക്കണം. തുടർന്ന് രജിസ്റ്റർ ചെയ്ത ഫോണിൽ നിന്നും 9966044425 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്യാവുന്നതാണ്. ഈ കോൾ ഓട്ടോമാറ്റിക്കായി അവസാനിക്കുകയും, വരിക്കാർക്ക് അക്കൗണ്ട് ബാലൻസ് അറിയാനും സാധിക്കും.
Also Read: ‘കൊച്ചി നഗരം കത്തിയെരിയുമ്പോൾ ത്രിപുര നോക്കി ഇരവാദം മുഴക്കുന്ന ചക്രവർത്തി’: അഞ്ജു പാർവതി
Post Your Comments