തിരുവനന്തപുരം ജില്ലയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓണമെന്റൽ റിട്ടാർഡേഷൻ ക്യാമ്പസിൽ സ്മാർട്ട് ക്ലാസ് റൂം സജ്ജമാക്കാൻ ഒരുങ്ങി ക്രെഡിറ്റ് ആക്സിസ് ഇന്ത്യ ഫൗണ്ടേഷൻ. 20 സീറ്റുകൾ ഉള്ള സ്മാർട്ട് ക്ലാസ് റൂമാണ് സജ്ജീകരിക്കുക. ഭിന്നശേഷിക്കാരുടെ വൈജ്ഞാനിക കഴിവുകളും, പഠന ശേഷിയും മെച്ചപ്പെടുത്തുക എന്ന ആശയത്തിൽ അധിഷ്ഠിതമായാണ് ഇവയുടെ പ്രവർത്തനം.
ഇന്ററാക്ടീവ് വൈറ്റ് ബോർഡുകൾ, പ്രൊജക്ടറുകൾ, ലാപ്ടോപ്പുകൾ, സ്പീക്കർ എന്നിവ ഉൾപ്പെടെയുള്ള ഹൈടെക് ഓഡിയോ വിഷ്വല്‍ ടൂളുകളാണ് ക്ലാസ് റൂമിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ സൗകര്യങ്ങൾ ഉൾക്കൊള്ളിക്കുന്ന ക്ലാസ് മുറികൾ കൊണ്ടുവരുന്നതിന്റെ ആദ്യ പടിയായാണ് ഇത്തരം സ്മാർട്ട് ക്ലാസ് റൂമുകൾ സജ്ജീകരിക്കുന്നത്. മൈക്രോ ഫിനാൻസ് സ്ഥാപനമായ ക്രെഡിറ്റ് ആക്സസ് ഗ്രാമീൺ ലിമിറ്റഡിന്റെ സി.എസ്.ആർ വിഭാഗമാണ് ക്രെഡിറ്റ് ആക്സസ് ഇന്ത്യ ഫൗണ്ടേഷൻ.
Post Your Comments