തൃശൂർ: ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീപിടുത്തം കേരളത്തിലെ ഭരണ സംവിധാനത്തിന്റെ പരാജയമാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. വലിയ അഴിമതിയാണ് കരാറിന് പിന്നിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പ്ലാസ്റ്റിക് കത്തിയുണ്ടായ വിഷവാതകം മൂലം ജനം പ്രാണവായുവിനായി പരക്കംപായുന്ന കൊച്ചി നഗരമെങ്ങനെ ‘സ്മാർട് സിറ്റി’യാകുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ ചോദിച്ചു. രാജ്യത്തെ നഗരങ്ങളുടെ നിലവാരമുയർത്താൻ നരേന്ദ്ര മോദി സർക്കാർ നടപ്പാക്കുന്ന സ്മാർട് സിറ്റി പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട 25 നഗരങ്ങളിൽ ഒന്നാണ് കൊച്ചി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ജീവിത സാഹചര്യങ്ങൾ കൊച്ചി നിവാസികൾക്ക് ഉറപ്പാക്കാൻ എല്ലാ സഹായവും കഴിഞ്ഞ ആറ് വർഷമായി കേന്ദ്ര സർക്കാർ കോർപ്പറേഷന് നൽകിവരുന്നുണ്ട്. ‘നഗരവാസികളുടെ ജീവിത നിലവാരം ഉയർത്താ’നുള്ള പദ്ധതിക്കായി 2016 മുതൽ അനുവദിച്ച കോടിക്കണക്കിന് രൂപ എന്തു ചെയ്തെന്ന് കൊച്ചി കോർപ്പറേഷൻ വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments