കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് ആരോഗ്യമന്ത്രി. ചൊച്ചാഴ്ച മുതല്‍ ആരോഗ്യ സര്‍വേ ആരംഭിക്കും. പകര്‍ച്ചവ്യാധി തടയാന്‍ നടപടി സ്വീകരിക്കും. ഇതുവരെ 799 പേര്‍ ചികിത്സ തേടിയെന്നും കൊച്ചിയില്‍ നിര്‍ബന്ധമായി എല്ലാവരും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. ആരോഗ്യവകുപ്പിന്റെ സമഗ്ര അവലോകന യോഗത്തിന് ശേഷമായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.
ഇതിനിടെ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ബ്രഹ്മപുരം സന്ദര്‍ശിച്ചു. ശുചിത്വ മിഷന്‍ ഡയറക്ടര്‍, ജില്ലാ കളക്ടര്‍, തദ്ദേശ വകുപ്പ് ചീഫ് എഞ്ചിനിയര്‍ എന്നിവരടങ്ങുന്ന സമിതിയാണ് സന്ദര്‍ശനം നടത്തിയത്.
Read Also:ഒരുത്തനും ഒരുത്തിയും അവതാരികയ്ക്കു വേണ്ടി എന്നെ വിളിക്കരുത്: പ്രകോപിതനായി കവി റഫീഖ് അഹമ്മദ്
അതേസമയം, കൊച്ചിയില്‍ മാലിന്യനീക്കം നിലച്ചിട്ട് ഇന്നേക്ക് പത്ത് ദിവസമായി. നഗരത്തിലാകെ മാലിന്യക്കൂമ്പാരമാണ്. അതിനിടെ പ്ലാസ്റ്റിക് മാലിന്യം തള്ളില്ലെന്ന സര്‍ക്കാര്‍ ഉറപ്പ് കാറ്റില്‍പ്പറത്തി ബ്രഹ്മപുരത്ത് രാത്രിയില്‍ അമ്പതോളം ലോഡ് മാലിന്യം തള്ളി, ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.
Post Your Comments