KeralaLatest NewsNews

വിദേശ മാദ്ധ്യമങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അടങ്ങാത്ത പക : അനുരാഗ് ഠാക്കൂര്‍

നുണകള്‍ പ്രചരിപ്പിച്ച് മോദിയെ വീഴ്ത്താന്‍ ശ്രമം

 

ന്യൂഡല്‍ഹി: വിദേശ മാദ്ധ്യമങ്ങളെ ശക്തമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. ചില വിദേശ മാദ്ധ്യമങ്ങള്‍ക്ക് ഭാരതത്തിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും പകയെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയോടും നമ്മുടെ പ്രധാനമന്ത്രിയോടും വിദ്വേഷം വളര്‍ത്തുന്ന ചില വിദേശ മാധ്യമങ്ങള്‍ ഇന്ത്യയിലെ ജനാധിപത്യത്തെയും ബഹുസ്വര സമൂഹത്തെയും കുറിച്ച് നുണകള്‍ പ്രചരിപ്പിക്കുന്നുവെന്നും ഠാക്കൂര്‍ പറഞ്ഞു.

Read Also: കണ്ണിന്റെ ആരോഗ്യത്തിന് എന്ത് കഴിക്കണം? അറിയാം

‘ഇന്ത്യയിലെ മാദ്ധ്യമ സ്വാതന്ത്ര്യം മൗലികാവകാശം പോലെ പവിത്രമായതാണ്. അജണ്ടയോടെ പ്രവര്‍ത്തിക്കുന്ന മാദ്ധ്യമങ്ങള്‍ ഇന്ത്യയെ പഠിപ്പിക്കാന്‍ വരേണ്ട. ഇന്ത്യയിലെ ജനാധിപത്യവും നമ്മള്‍ ജനങ്ങളും വളരെ പക്വതയുള്ളവരാണ്, അത്തരം അജണ്ട നയിക്കുന്ന മാദ്ധ്യമങ്ങളില്‍ നിന്ന് ജനാധിപത്യത്തിന്റെ വ്യാകരണം പഠിക്കേണ്ട ആവശ്യവുമില്ല. കാശ്മീരിലെ മാദ്ധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി പ്രചരിപ്പിക്കുന്ന നഗ്നമായ നുണകള്‍ അപലപനീയമാണ്. ന്യൂയോര്‍ക്ക് ടൈംസ് കശ്മീരിനെ കുറിച്ച് നുണകള്‍ പ്രചരിപ്പിക്കുന്നു’, അദ്ദേഹം കുറ്റപ്പെടുത്തി.

തങ്ങളുടെ നിര്‍ണായക അജണ്ട വളര്‍ത്താന്‍ ശ്രമിക്കുന്ന അത്തരം മാദ്ധ്യമങ്ങളെ ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യക്കാര്‍ ഒരിക്കലും അനുവദിക്കില്ലെന്നും ഠാക്കൂര്‍ വ്യക്തമാക്കി. ഇന്ത്യയെക്കുറിച്ചും നമ്മുടെ പ്രധാനമന്ത്രിയെക്കുറിച്ചും നുണകള്‍ പ്രചരിപ്പിക്കുന്നതിന്റെ തുടര്‍ച്ചയായാണിത്. അത്തരം നുണകള്‍ അധികകാലം നിലനില്‍ക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെയാണ് അനുരാഗ് ഠാക്കൂര്‍ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button