Latest NewsKeralaNews

പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്; യുവാവും യുവതിയും പിടിയില്‍

മലപ്പുറം: പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ യുവതിയും യുവാവും അറസ്റ്റില്‍. പൊന്നാനിയില്‍ ആണ് സംഭവം. പൊന്നാനി സ്വദേശികളായ സക്കീന, അബ്ദുള്‍സലിം എന്നിവരെയാണ് പൊന്നാനി സിഐ അറസ്റ്റ് ചെയ്തത്. 4 സെന്റ് ഭൂമിയും അതില്‍ വീടും സൗജന്യമായി നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞായിരുന്നു ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.

4 സെന്റ് ഭൂമിയും അതില്‍ വീടും സൗജന്യമായി നിര്‍മിച്ച് നല്‍കാമെന്നും ഇതിനായി ഭൂമിയുടെ രജിസ്‌ട്രേഷന്‍ ഫീസ് 7500 രൂപ മാത്രം അടച്ചാല്‍ മതിയെന്നുമായിരുന്നു ഇവര്‍ വാഗ്ദാനം ചെയ്തത്.

തുടര്‍ന്ന് പാവപ്പെട്ട നിരവധി പേര്‍ ഇവര്‍ക്ക് 7500 രൂപ നല്‍കി. സക്കീനയാണ് തുക വാങ്ങിയിരുന്നത്. ഈ തുക അബ്ദുള്‍ സലാമിന് ഏല്‍പ്പിച്ചു. വീടും സ്ഥലവും കിട്ടാതായതതോടെ നടത്തിയ അന്വേഷണത്തിലാണ് ഇത് തട്ടിപ്പാണെന്ന് വ്യക്തമായത്. ഇരുപത് ലക്ഷം രൂപയാണ് ഇവര്‍ പലരില്‍ നിന്ന് തട്ടിയെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button