ബിഎംഎസ് വേദിയില്‍ സംഘപരിവാറിനെയും മോദിയെയും പുകഴ്ത്തിയ സുജയ പാർവതിയായിരുന്നു ഇന്ന് മുഴുവൻ സോഷ്യൽ മീഡിയയിൽ വൈറൽ. എന്നാൽ ഇപ്പോൾ സുജയ പാർവതി 24 ന്യൂസിൽ നിന്ന് രാജിവെച്ചതായും, അതല്ല ചാനൽ രാജി ആവശ്യപ്പെട്ടതാണെന്നും ചില പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ സത്യാവസ്ഥ ചാനലോ സുജയയോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചില ഓൺലൈൻ മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ട്വന്റിഫോറ് ന്യൂസ് അസോസിയേറ്റ് ന്യൂസ് എഡിറ്ററാണ് സുജയ പാർവതി. സംഘപരിവാറിന്റെ തൊഴിലാളി സംഘടനയായ ബി.എം.എസിന്‍റെ വനിതാ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് സുജയ പല കാര്യങ്ങളും ശക്തമായി പറഞ്ഞത്. സർക്കാരിനെതിരെയും, സ്ത്രീകൾക്ക് കേരളത്തിൽ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും സ്ത്രീപീഡനക്കേസുകൾ വർദ്ധിക്കുന്നതിനെ കുറിച്ചും സുജയ സംസാരിച്ചു.
കൂടാതെ ഇതൊക്കെ നടക്കുന്നത് യുപിയിലോ ഗുജറാത്തിലോ അല്ലെന്നും അവർ തുറന്നടിച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ഇമ്പാക്ട് ആണ് ഉണ്ടാക്കിയത്. അഭിനന്ദന പ്രവാഹമായിരുന്നു സുജയയ്ക്ക് സോഷ്യൽ മീഡിയയിൽ കിട്ടിയത്. സ്വന്തം നിലപാട് ശക്തമായി പറഞ്ഞതിന് പലരും അവരെ പുകഴ്ത്തി.
ബി.എം.എസ് പരിപാടിയില്‍ പങ്കെടുത്താല്‍ സംഘിയാവുമെങ്കില്‍ താന്‍ സംഘി ആയിക്കോട്ടെയെന്നും മറ്റുള്ള സംഘടനകള്‍ പോലെ ബി.എം.എസും ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും സുജയ പറഞ്ഞിരുന്നു. അതേസമയം, വീണാ ജോർജിനും അരുൺ കുമാറിനും നികേഷ് കുമാറിനും ഷാനിക്കും ഉൾപ്പെടെ എല്ലാ മാധ്യമപ്രവർത്തകർക്കും പരസ്യമായി സ്വന്തം രാഷ്ട്രീയം പറയാമെങ്കിൽ , സുജയയ്ക്കും പറയാമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.
Leave a Comment