പ്രമുഖ വീഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എച്ച്ബിഒ കണ്ടന്റുകൾ നിർത്തലാക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, എച്ച്ബിഒയുമായുളള പങ്കാളിത്തം അവസാനിപ്പിച്ചതോടെയാണ് ഇത്തരം കണ്ടന്റുകൾ നീക്കം ചെയ്യുന്നത്. ഇതോടെ, ഗെയിം ഓഫ് ത്രോൺസ് പോലെയുള്ള ഷോകൾ അധികം വൈകാതെ തന്നെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ നിന്നും അപ്രത്യക്ഷമാകും.
മാർച്ച് 31 മുതലാണ് എച്ച്ബിഒ കണ്ടന്റുകൾ നീക്കം ചെയ്യുന്നത്. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. ഹോട്ട്‌സ്റ്റാർ മുഖാന്തരമാണ് എച്ച്ബിഒയുടെ ഗെയിം ഓഫ് ത്രോൺസ് അടക്കമുള്ള ജനപ്രിയ പരിപാടികൾ ഇന്ത്യൻ ഉപഭോക്താക്കളിലേക്ക് എത്തിയത്. അതേസമയം, എച്ച്ബിഒയുടെ കണ്ടന്റുകൾ ആമസോൺ പ്രൈമിലേക്ക് മാറാൻ സാധ്യതയുണ്ട്. എച്ച്ബിഒ മാക്സിൽ വരുന്ന ഡിസി ഷോകൾ പലതും ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ആമസോൺ പ്രൈം മുഖാന്തരമാണ്.
Also Read: മരിച്ച അമ്മയെ കാണാന്‍ കുടുംബ സമേതം പോകുന്നതിനിടെ മകൻ ട്രെയിനില്‍ കുഴഞ്ഞു വീണ് മരിച്ചു
Post Your Comments