കോടികളുടെ വായ്പ തിരിച്ചടച്ച് നിക്ഷേപകരെ ആകർഷിക്കാൻ ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, 7,374 കോടി രൂപയുടെ വായ്പയാണ് അദാനി ഗ്രൂപ്പ് തിരിച്ചടച്ചത്. ഓഹരികൾ ഈട് വെച്ച് എടുത്തിരുന്ന വായ്പകളുടെ ഭാഗമാണിത്. ഇതിലൂടെ, അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക സ്ഥിതി സുരക്ഷിതമാണെന്ന് തെളിയിക്കാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ മാസം 1.11 ബില്യൺ യുഎസ് ഡോളറിന്റെ വായ്പ അദാനി ഗ്രൂപ്പ് തിരിച്ചടച്ചിരുന്നു. ഇത്തരത്തിൽ 2.02 ബില്യൺ യുഎസ് ഡോളറുകളുടെ ബാധ്യത അദാനി ഗ്രൂപ്പ് ഒഴിവാക്കിയിട്ടുണ്ട്. ഇപ്പോൾ അടച്ചിട്ടുളള വായ്പകൾക്ക് 2025 ഏപ്രിൽ വരെ കാലാവധി ഉണ്ടായിരുന്നു. കാലാവധി പൂർത്തിയാക്കുന്നതിനു മുൻപാണ് വായ്പകൾ മുഴുവനും അദാനി ഗ്രൂപ്പ് തിരിച്ചടച്ചത്. ആഗോള ബാങ്കുകളിലും, ഇന്ത്യൻ ധനകാര്യ സ്ഥാപനങ്ങളിലും ഉണ്ടായിരുന്ന വായ്പകൾ തിരിച്ചടച്ചിട്ടുണ്ട്.
നിക്ഷേപകരിൽ കൂടുതൽ വിശ്വാസം നേടിയെടുക്കുന്നതോടെ വീണ്ടും നിക്ഷേപം എത്തുമെന്നാണ് അദാനി ഗ്രൂപ്പിന്റെ വിലയിരുത്തൽ. കഴിഞ്ഞയാഴ്ച ജിക്യുജി പാർട്ണേഴ്സ് 15,000 കോടിയുടെ നിക്ഷേപം അദാനി ഗ്രൂപ്പിൽ നടത്തിയിരുന്നു.
Post Your Comments