Latest NewsNewsIndia

അർദ്ധ സഹോദരനുമായി അവിഹിത ബന്ധം,​ നേരിട്ട് കണ്ട അമ്മയെ കൊലപ്പെടുത്തി മകളും കാമുകനും

ഉന്നാവ് (ഉത്തർപ്രദേശ്): അർദ്ധ സഹോദരനുമായുള്ള അവിഹിത ബന്ധത്തെ എതിർത്ത അമ്മയെ യുവതിയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഉന്നാവിലാണ് നാടിനെ നടുക്കിയ സംഭവം. കൊലപാതകത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന ഇവരെ പോലീസ് തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു. ശിവം റാവത്ത്,​ തന്നു സിംഗ് എന്ന പൂജ എന്നിവരാണ് അറസ്റ്റിലായത്. സദർ കോട്വാലി പ്രദേശത്തെ മൊഹല്ല ബന്ധുവിഹാറിലെ വാടകവീട്ടിൽ ശാന്തി സിംഗ് (42) ആണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട ശാന്തി സിംഗ് എന്ന സ്ത്രീയുടെ മൂന്നാം വിവാഹത്തിലെ മകളാണ് 20കാരിയായ പൂജ. രണ്ടാം ഭർത്താവിന്റെ മകനാണ് ശിവം റാവത്ത്. ഇതിനിടെയാണ് പൂജയും ശിവയും തമ്മുള്ള അവിഹിത ബന്ധം ശാന്തി കണ്ടുപിടിച്ചത്. ഇരുവരെയും അമ്മ അരുതാത്ത സാഹചര്യത്തിൽ കണ്ടിരുന്നുവെന്നും തുടർന്ന് അമ്മ വേറെ വിവാഹം നിശ്ചയിക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു.

തങ്ങളുടെ ബന്ധത്തിന് എതിർ നിന്ന അമ്മയെ കൊലപ്പെടുത്താൻ തന്നെ മക്കൾ ശ്രമിച്ചു. ഉറക്കത്തിൽ ശാന്തിയെ രണ്ടുപേരും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കാണാതായ മകൾ പൂജയുടെ മൊബൈൽ കാൾ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ശിവം റാവത്തിനെ കസ്റ്റഡിയിൽ എടുത്തു. അമ്മയെ കൊലപ്പെടുത്തി ഡൽഹിയിൽ പോയി ഒരുമിച്ച് ജീവിക്കാനായിരുന്നു ഇവർ പദ്ധതിയിട്ടത്.

shortlink

Post Your Comments


Back to top button