കാസര്‍ഗോഡ്: ലോക വനിതാ ദിനത്തില്‍ മക്കളെ സാക്ഷിയാക്കി നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവിയുമായ ഷീനയും രണ്ടാമതും വിവാഹിതരായി. ദാമ്പത്യത്തിന്റെ 28-ാം വര്‍ഷത്തിലായിരുന്നു ഇവരുടെ രണ്ടാം വിവാഹം.
Read Also: ഐഎഎസ് തലത്തിൽ അഴിച്ചുപണി; എറണാകുളം കളക്ടർ രേണുരാജ് ഉൾപ്പടെ 4 ജില്ലാ കളക്ടർമാർക്ക് സ്ഥലംമാറ്റം
ഇന്ന് രാവിലെ ഹൊസ്ദുര്‍ഗ് സബ് രെജിസ്റ്റര്‍ കാര്യാലയത്തില്‍ വെച്ച് സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹിതരായത്. ഇവരുടെ മൂന്ന് പെണ്മക്കളെ സാക്ഷിയാക്കിയായിരുന്നു വിവാഹം. പെണ്മക്കളുടെ അവകാശ സംരക്ഷണം മുന്നില്‍ കണ്ടാണ് ഇരുവരും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരായത്. മുസ്ലിം പിന്തുടര്ച്ചാ നിയമപ്രകാരം ആണ്‍മക്കളുണ്ടെങ്കിലെ മുഴുവന്‍ സ്വത്തും കൈമാറാനാകൂ. ഇവര്‍ക്ക് മൂന്ന്് പെണ്മക്കളായതിനാല് സ്വത്തിന്റെ മൂന്നില്‍രണ്ട് ഓഹരി മാത്രമാണ് കിട്ടുക. ബാക്കി സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്.
ഈ പ്രതിസന്ധി മറികടക്കാനാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇരുവരും വീണ്ടും വിവാഹിതരായ്. രണ്ടുതവണയുണ്ടായ കാര്‍ അപകടമാണ് ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്കുകൂടി ചിന്തിക്കാന്‍ കാരണമെന്നും ഷുക്കൂര്‍ പറയുന്നു. കാഞ്ഞങ്ങാട് ആറങ്ങാടി മെറാക്കിലെ ഷുക്കൂറും പാലക്കാട് പുതുപ്പരിയാരത്തെ ഷീനയും 1994 ഒക്ടോബര്‍ ആറിനാണ് വിവാഹിതരായത്. മുന്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറാണ് ഷുക്കൂര്‍. മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ പ്രൊ വൈസ് ചാന്‍സലറാണ് ഷീന.
Post Your Comments