Life Style

എപ്പോഴും മൂത്രമൊഴിക്കാന്‍ തോന്നുക, നടുവേദന എന്നിവ ഈ കാന്‍സറിന്റെ ലക്ഷണങ്ങളാണ്

 

 

ഇന്ത്യയിലെ പുരുഷന്മാരില്‍ ഏറ്റവും പൊതുവായി കാണുന്ന അര്‍ബുദമാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ ജീവിതശൈലിയിലെ മാറ്റങ്ങളും അമിതവണ്ണവും വര്‍ധിക്കുന്നതുമൂലം ക്യാന്‍സര്‍ സാധ്യത വര്‍ധിച്ചുവരികയാണ്. മൂത്രാശയത്തിന് സമീപം കാണപ്പെടുന്ന ഒരു പുരുഷ പ്രത്യുത്പാദന അവയവമാണ് പ്രോസ്റ്റേറ്റ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ച പ്രോസ്റ്റേറ്റ് ക്യാന്‍സറിന് കാരണമാകുന്നു.

എട്ട് പുരുഷന്മാരില്‍ ഒരാള്‍ക്ക് ഈ രോഗം ബാധിക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. പ്രായമായ പുരുഷന്മാരില്‍ ഏറ്റവും സാധാരണമായ അര്‍ബുദമാണിത്. പ്രായം കൂടുന്നതിനനുസരിച്ച് അപകടസാധ്യത വര്‍ദ്ധിക്കുന്നു. പ്രോസ്റ്റേറ്റ് കാന്‍സര്‍ രോഗനിര്‍ണയത്തിന്റെ ശരാശരി പ്രായം 69-70 വയസ്സാണ്.

‘ മറ്റ് പല അര്‍ബുദങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രോസ്റ്റേറ്റ് കാന്‍സര്‍ ലക്ഷണമില്ലാത്തതാണ്. പ്രോസ്റ്റേറ്റ് കാന്‍സര്‍ ആകസ്മികമായോ പതിവ് സ്‌ക്രീനിങ്ങിലോ കണ്ടുപിടിക്കാം. എപ്പോഴും മൂത്രമൊഴിക്കാന്‍ തോന്നുക, നടുവേദന എന്നിവ ഈ കാന്‍സറിന്റെ ലക്ഷണങ്ങളാണ്…’ – ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി, ക്യാന്‍സര്‍ കെയര്‍ – ഗ്ലെനീഗിള്‍സ് ഗ്ലോബല്‍ ഹെല്‍ത്ത് സിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡയറക്ടര്‍ ഡോ.എസ്.രാജ സുന്ദരം പറഞ്ഞു.

മിക്ക അര്‍ബുദങ്ങളും ജീവിതശൈലിയിലെ മാറ്റം, ഭക്ഷണ ശീലങ്ങള്‍, പാരിസ്ഥിതിക വിഷവസ്തുക്കളുമായി പുകയില, വ്യാവസായിക വിഷവസ്തുക്കള്‍ മുതലായവ) ബന്ധപ്പെട്ടിരിക്കുന്നു. അമിതമായ മാംസാഹാരവും പൊണ്ണത്തടിയും കുടുംബപരവും പാരമ്പര്യപരവുമായ ഘടകങ്ങള്‍ക്ക് പുറമെ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ പ്രധാന ഘടകങ്ങളെന്ന് അപ്പോളോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂറോളജിയിലെ ചീഫ് യൂറോളജി, യൂറോ ഓങ്കോളജി ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ. ടി മനോഹര്‍ ചൂണ്ടിക്കാട്ടി.

പ്രോസ്റ്റേറ്റ് കാന്‍സര്‍ എല്ലുകളിലേക്ക് പടര്‍ന്ന് തുടങ്ങിയാല്‍ ആദ്യം ബാധിക്കപ്പെടുന്നത് നട്ടെല്ലിനെയാണ്. നട്ടെല്ലിലും കാലുകളിലും വേദന അനുഭവപ്പെട്ട് തുടങ്ങുന്നത് പ്രോസ്റ്റേറ്റ് കാന്‍സര്‍ പുരോഗമിച്ചതിന്റെയും അടിയന്തര ചികിത്സ തേടേണ്ടതിന്റെയും ലക്ഷണമാണ്.

ചുവന്ന മാംസവും കൊഴുപ്പുകൂടിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നതും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കുറയുന്നതുമൊക്കെ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കാം. അമിതവണ്ണം, പുകവലി, വ്യായാമക്കുറവ് തുടങ്ങിയവയും പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കൂട്ടുന്നു.

ലക്ഷണങ്ങള്‍…

ഇടയ്ക്കിടെയുള്ള മൂത്രശങ്ക
മൂത്രമൊഴിക്കുമ്പോഴും സ്ഖലനം സംഭവിക്കുമ്പോഴും ഉള്ള വേദനയും പുകച്ചിലും.
മൂത്രത്തിലോ ബീജത്തിലോ രക്തം കാണുക.

shortlink

Post Your Comments


Back to top button