Latest NewsNewsBusiness

രാജ്യത്ത് വനിത വായ്പാ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവ്

രാജ്യത്തെ 454 ദശലക്ഷം വനിതകളിൽ 63 ദശലക്ഷം പേരാണ് വായ്പാ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നത്

രാജ്യത്ത് വായ്പാ വിപണിയിൽ വനിതകളുടെ പങ്കാളിത്തത്തിൽ വൻ വർദ്ധനവ്. ട്രാൻസ് യൂണിയൻ സിബിൽ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വായ്പാ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വനിതകളുടെ എണ്ണത്തിൽ 15 ശതമാനം സംയോജിത വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017- ൽ ആകെ വനിതാ വായ്പ ഉപഭോക്താക്കളുടെ എണ്ണം 25 ശതമാനം മാത്രമായിരുന്നു. 2022 ആകുമ്പോഴേക്കും ഇത് 28 ശതമാനമായി ഉയർന്നിട്ടുണ്ട്.

നിലവിലെ കണക്കുകൾ അനുസരിച്ച്, രാജ്യത്തെ 454 ദശലക്ഷം വനിതകളിൽ 63 ദശലക്ഷം പേരാണ് വായ്പാ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നത്. കൂടാതെ, 57 ശതമാനത്തോളം വനിതകൾക്ക് പ്രൈം എന്ന മികച്ച നിരക്കിലുള്ള വായ്പാ സ്കോറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം, പുരുഷന്മാരുടെ വായ്പാ സ്കോർ 51 ശതമാനം മാത്രമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും വനിതാ ഉപഭോക്താക്കളുടെ എണ്ണം വലിയ തോതിൽ ഉയരുന്നുണ്ട്. വരും വർഷങ്ങളിൽ ഇവ ഉയരാൻ സാധ്യതയുണ്ട്.

shortlink

Post Your Comments


Back to top button