ബാങ്ക് ഓഫ് ബറോഡയുടെ ഭവന വായ്പ പലിശ നിരക്കുകൾ വെട്ടിക്കുറച്ചു. ഹ്രസ്വ കാലത്തേക്കാണ് വായ്പാ നിരക്കുകളിൽ ഇളവ് നൽകിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മാർച്ച് 5 മുതൽ മാർച്ച് 31 വരെ ഭവന വായ്പ എടുക്കുന്നവർക്കുള്ള പലിശ നിരക്ക് 0.4 ശതമാനമായാണ് കുറച്ചിരിക്കുന്നത്. ഇതോടെ, ഭവന വായ്പകളുടെ പുതുക്കിയ പലിശ നിരക്ക് 8.5 ശതമാനമായി. കടുത്ത മത്സരം നിലനിൽക്കുന്ന ഭവന വായ്പാ വിഭാഗത്തിൽ കൂടുതൽ ബിസിനസ് നേടുന്നതിന്റെ ഭാഗമായാണ് ബാങ്ക് ഓഫ് ബറോഡയുടെ പുതിയ നീക്കം.
ഭവന വായ്പാ നിരക്ക് കുറച്ചതിന് പുറമേ, പുതിയ ഭവന വായ്പ അപേക്ഷകരെ പ്രോസസിംഗ് ഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, മറ്റു ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് ഭവന വായ്പ കൈമാറ്റം ചെയ്യുമ്പോഴും പ്രോസസിംഗ് ഫീസ് നൽകേണ്ട ആവശ്യമില്ല. വീട് പുതുക്കി പണിയാൻ വായ്പ എടുക്കുന്നവരെയും പ്രോസസിംഗ് ഫീസ് നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ വായ്പകൾ നൽകുന്നതിൽ മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്.
Post Your Comments