
കൊൽക്കത്ത: പശ്ചിമബംഗാളിൽ ആനക്കൊമ്പ് കടത്താൻ ശ്രമിച്ച കേസില്‍ ഒരാളെ ബെലകോബ വനം ഉദ്യോഗസ്ഥർ പിടികൂടി. 2.9 അടി നീളമുള്ള മൂന്ന് കിലോ ഭാരമുള്ള ആനക്കൊമ്പ് ആണ് പിടികൂടിയത്. പശ്ചിമ ബംഗാളിലെ ജയ്പാൽ ഗുരി ജില്ലയിലാണ് സംഭവം.
പശ്ചിമബംഗാളിലെ അലിപുർദുവാർ സ്വദേശിയായ മണികാന്ത് ഗോവാല (32)നെയാണ് വനം ഉദ്യോഗസ്ഥർ പിടികൂടിയത്. സംഭവത്തെല കുറിച്ചുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ബെലകോബ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉടൻതന്നെ സ്ഥലത്തെത്തുകയായിരുന്നു. സംഘത്തിൽ മൂന്ന് പേർ ഉണ്ടായിരുന്നു. എന്നാൽ മറ്റ് പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
1972 ലെ വന്യജീവിസംരക്ഷണനിയമം പ്രകാരം നിരവധി വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments