ന്യൂഡല്‍ഹി: ശശി തരൂര്‍ തിരുവനന്തപുരത്തെ എം.പി എന്ന നിലയില്‍ മാത്രം ഒതുങ്ങുന്ന ഒരു വ്യക്തിയല്ല. മുന്‍ യുഎന്‍ നയതന്ത്രജ്ഞന്, വാഗ്മി, എഴുത്തുകാരന്, എന്നീ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച വ്യക്തികൂടിയാണ്. ഇതിനെല്ലാമുപരി സുന്ദരനുമാണ്. ഏത് പ്രായത്തിലുള്ള സ്ത്രീകളും അദ്ദേഹത്തിന്റെ ആരാധകരുമാണ്. ഇതിനിടെ ഒരു ടോക്ക് ഷോയ്ക്കിടെ പെണ്‍കുട്ടി ചോദിച്ച ചോദ്യങ്ങളും അതിന് അദ്ദേഹം നല്കിയ മറുപടിയുമാണ് വൈറലായിരിക്കുന്നത്.
Read Also: ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് യെദിയൂരപ്പ രക്ഷപെട്ടത് തലനാരിഴയ്ക്ക്
ലുങ്ലെങ് ഷോ എന്ന് ടോക്ക് ഷോയ്ക്കിടെയാണ് ചോദ്യശരം വന്നത്. എങ്ങനെയാണ് ഒരാള്‍ക്ക് വിസ്മയകരമായ സൗന്ദര്യവും, വ്യക്തിപ്രഭാവവും കാത്തുസൂക്ഷിക്കാനും അതേസമയം, സമര്‍ത്ഥനും ബുദ്ധിമാനുമായിരിക്കാന് കഴിയുക? ഇതായിരുന്നു പെണ്‍കുട്ടിയുടെ ചോദ്യം. എന്നാല്‍ അതിന് ശശി തരൂര്‍ നല്കിയ മറുപടിയാണ് വൈറലായത്. എനിക്ക് ആകെ പറയാവുന്നത്, നിങ്ങളുടെ രക്ഷിതാക്കളെ ബുദ്ധിപൂര്‍വം തിരഞ്ഞെടുക്കുക എന്നതാണ്. അതിന്റെ രഹസ്യം ജീനുകളില്‍ ഇരിക്കുന്നു എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
തരൂരിന്റെ വാക്കുകള്‍ ഇങ്ങനെ: ‘ നിങ്ങള്‍ വളരെ നല്ലവളും, ദയാലുവും, ഉദാരമതിയുമാണ്. എനിക്ക് പറയാനുള്ളത് നിങ്ങള്‍ക്ക് മാറ്റാന്‍ പറ്റുന്ന കാര്യങ്ങളും, മാറ്റാന്‍ പറ്റാത്തവയും ഉണ്ടെന്നുള്ളതാണ്. എനിക്ക് ആകെ പറയാവുന്നത്, നിങ്ങളുടെ രക്ഷിതാക്കളെ ബുദ്ധിപൂര്‍വം തിരഞ്ഞെടുക്കുക എന്നതാണ്. അതിന്റെ രഹസ്യം ജീനുകളില്‍ ഇരിക്കുന്നു’
Post Your Comments