Latest NewsNewsBusiness

ചെക്ക് പേയ്മെന്റുകൾക്ക് പോസിറ്റീവ് പേ സിസ്റ്റം നിർബന്ധമാക്കി പഞ്ചാബ് നാഷണൽ ബാങ്ക്

5 ലക്ഷമോ അതിൽ കൂടുതലോ ഉള്ള ചെക്ക് പേയ്മെന്റുകൾക്കാണ് പോസിറ്റീവ് പേ സിസ്റ്റം നിർബന്ധമാക്കിയിരിക്കുന്നത്

ചെക്ക് മുഖാന്തരം നടക്കുന്ന പേയ്മെന്റുകൾ കൂടുതൽ സുരക്ഷിതമാക്കാനൊരുങ്ങി പഞ്ചാബ് നാഷണൽ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ചെക്ക് പേയ്മെന്റുകൾക്ക് പോസിറ്റീവ് പേ സിസ്റ്റമാണ് പഞ്ചാബ് നാഷണൽ ബാങ്ക് നിർബന്ധമാക്കിയിരിക്കുന്നത്. പുതിയ മാറ്റം 2023 ഏപ്രിൽ 5 മുതൽ പ്രാബല്യത്തിലാകും. 5 ലക്ഷമോ അതിൽ കൂടുതലോ ഉള്ള ചെക്ക് പേയ്മെന്റുകൾക്കാണ് പോസിറ്റീവ് പേ സിസ്റ്റം നിർബന്ധമാക്കിയിരിക്കുന്നത്. മുൻപ് 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കാണ് ഈ സംവിധാനം നടപ്പാക്കിയിരുന്നത്.

ഒരു ബ്രാഞ്ച്, വ്യക്തികൾക്കും ബിസിനസുകൾക്കുമുള്ള ഓൺലൈൻ ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് അല്ലെങ്കിൽ എസ്എംഎസ് ബാങ്കിംഗ് വഴി ചെക്ക് വിശദാംശങ്ങൾ നൽകിക്കൊണ്ട് പോസിറ്റീവ് പേ സിസ്റ്റം തിരഞ്ഞെടുക്കാൻ സാധിക്കും. ക്ലിയറിംഗ് തീയതി പരിശോധിക്കുന്നതിന് ഒരു പ്രവർത്തി ദിവസം മുൻപ് വിശദാംശങ്ങൾ സമർപ്പിക്കേണ്ടതാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി, 2021 ജനുവരി 1 മുതലാണ് സിടിഎസ് ക്ലിയറിംഗ് അവതരിപ്പിച്ചത്.

Also Read: അറിയാം കറുവയിലയുടെ ആരോഗ്യഗുണങ്ങൾ

shortlink

Post Your Comments


Back to top button