KeralaLatest NewsNews

ആറ്റുകാൽ പൊങ്കാല: മുൻകരുതൽ നിർദ്ദേശങ്ങളുമായി വൈദ്യുത ബോർഡ്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കായുമായി ബന്ധപ്പെട്ട് മുൻകരുതൽ നിർദ്ദേശങ്ങളുമായി വൈദ്യുത ബോർഡ്. ട്രാൻസ്‌ഫോർമറുകൾക്ക് സമീപം വേണ്ടത്ര സുരക്ഷിത അകലം പാലിച്ചു മാത്രമേ പൊങ്കാലയിടാവൂവെന്ന് കെഎസ്ഇബി നിർദ്ദേശിച്ചു.

Read Also: വാ​ള​യാ​ര്‍ എ​ക്‌​സൈ​സ് ചെ​ക്‌​പോ​സ്റ്റി​ല്‍ 10 ല​ക്ഷം രൂ​പ​യുടെ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍

ഒരു കാരണവശാലും ട്രാൻസ്‌ഫോർമർ സ്റ്റേഷന്റെ ചുറ്റുവേലിക്ക് സമീപം വിശ്രമിക്കുകയോ സാധന സാമഗ്രികൾ സൂക്ഷിക്കുകയോ ചെയ്യരുത്. വൈദ്യുതി പോസ്റ്റിനും മറ്റനുബന്ധ ഉപകരണങ്ങളുടെയും ചുവട്ടിൽ പൊങ്കാലയിടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ട്രാൻസ്‌ഫോമറുകൾ, വൈദ്യുതി പോസ്റ്റുകൾ എന്നിവയുടെ ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിടരുത്. ഗുണനിലവാരമുള്ള വയറുകൾ, സ്വിച്ച് ബോർഡുകൾ എന്നിവ ഉപയോഗിച്ചു മാത്രമേ ശബ്ദം, വെളിച്ചം എന്നീ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാവൂ. വൈദ്യുതി ദീപാലങ്കാരങ്ങൾ അംഗീകൃത കോൺട്രാക്റ്റർമാരെ മാത്രം ഉപയോഗിച്ച് നിർവ്വഹിക്കേണ്ടതാണ്. ലൈറ്റുകൾ, ദീപാലങ്കാരങ്ങൾ തുടങ്ങിയവ പൊതുജനങ്ങൾക്ക് കയ്യെത്താത്ത ഉയരത്തിൽ സ്ഥാപിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.

ഗേറ്റുകൾ, ഇരുമ്പ് തൂണുകൾ, ഗ്രില്ലുകൾ, ലോഹ ബോർഡുകൾ എന്നിവയിൽ കൂടി വൈദ്യുതി ദീപാലങ്കാരങ്ങൾ നടത്തുവാൻ പാടില്ല. വൈദ്യുതി പോസ്റ്റുകളിലോ അനുബന്ധ ഉപകരണങ്ങളിലോ ബാനർ, പരസ്യബോർഡുകൾ തുടങ്ങിയവ സ്ഥാപിക്കരുത്. ഇൻസുലേഷൻ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ പഴകിയതോ കൂട്ടിയോജിപ്പിച്ചതോ ആയ വയറുകൾ ഉപയോഗിക്കരുത്. വൈദ്യുതി പോസ്റ്റുകളിൽ അലങ്കാര വസ്തുക്കൾ സ്ഥാപിക്കാൻ പാടില്ല. സുരക്ഷാ മുൻകരുതലുകൾ പൊങ്കാല ഇടുന്നവരും പൊങ്കാല മഹോത്സവത്തിൽ പങ്കാളികളാവുന്നവരും കർശനമായി പാലിക്കമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.

Read Also: ഏഷ്യാനെറ്റ് വാര്‍ത്ത ലഹരിമാഫിയയ്ക്ക് എതിരെയായിരുന്നു, പക്ഷേ കൊണ്ടത് സിപിഎമ്മിന് : ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button