Latest NewsNewsBusiness

സൺ നെക്സ്റ്റ് പ്രീമിയത്തിലേക്ക് സൗജന്യ ആക്സസ്, കിടിലൻ സബ്സ്ക്രിപ്ഷൻ പ്ലാനുമായി വോഡഫോൺ-ഐഡിയ

മിഴ്, മലയാളം, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിൽ സൺ നെക്സ്റ്റ് പ്രീമിയത്തിലേക്ക് ആക്സസ് ലഭിക്കും

ഉപഭോക്താക്കൾക്ക് വ്യത്യസ്ഥമായ തരത്തിലുള്ള പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് വോഡഫോൺ- ഐഡിയ. ഓരോ മാസം പിന്നിടുമ്പോഴും വരിക്കാരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും, കിടിലൻ പ്ലാനുകൾ പലപ്പോഴും അവതരിപ്പിക്കാറുണ്ട്. ഇത്തവണ ഒട്ടനവധി ആനുകൂല്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള പോസ്റ്റ്പെയ്ഡ് പ്ലാനാണ് വോഡഫോൺ-ഐഡിയ അവതരിപ്പിച്ചിരിക്കുന്നത്. 401 രൂപയുടെ രണ്ട് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാം.

ദക്ഷിണേന്ത്യൻ ഉപഭോക്താക്കളുടെ താൽപര്യം കണക്കിലെടുത്ത് അവതരിപ്പിച്ച പ്ലാനാണ് ആദ്യത്തേത്. 401 രൂപയ്ക്ക് റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഒരു വർഷത്തെ സൺ നെക്സ്റ്റ് പ്രീമിയം എച്ച്ഡി സബ്സ്ക്രിപ്ഷൻ ആസ്വദിക്കാനാകും. ഈ പ്ലാനിനെ ‘വി മാക്സ് 401 സൗത്ത്’ എന്നാണ് വിശേഷിപ്പിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിൽ സൺ നെക്സ്റ്റ് പ്രീമിയത്തിലേക്ക് ആക്സസ് ലഭിക്കും. സോണി ലൈവ് മൊബൈൽ സബ്സ്ക്രിപ്ഷനോട് കൂടിയുള്ളതാണ് രണ്ടാമത്തെ പ്ലാൻ. ഒരു വർഷം വരെയാണ് സബ്സ്ക്രിപ്ഷൻ ലഭിക്കുക. 401 രൂപയാണ് ഈ പ്ലാനിന്റെ നിരക്കും. ഒടിടി ആനുകൂല്യങ്ങളിലുള്ള വ്യത്യാസമാണ് ഈ പ്ലാനുകളെ വേർതിരിക്കുന്നത്.

Also Read: ജോൺ ബ്രിട്ടാസ് അമേരിക്കൻ ചാരൻ, ചാരസംഘടനയുടെ ഏജന്റ്: ചോർത്തി നൽകിയത് പാർട്ടി രഹസ്യങ്ങളെന്ന് ലേഖനം

shortlink

Related Articles

Post Your Comments

Related Articles


Back to top button