KeralaLatest News

അപവാദപ്രചരണം: ഉമ്പർനാട് കൊലക്കേസ് പ്രതിയുടെ ഭാര്യ സോമിനി ആത്മഹത്യ ചെയ്തു

കായംകുളം: മാവേലിക്കര ഉമ്പർനാട് കൊലക്കേസ് പ്രതിയുടെ ഭാര്യയെ സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഉമ്പർനാട് വിഷ്ണുഭവനത്തിൽ കെ.വിനോദിന്റെ ഭാര്യ സോമിനിയാണ് (37) മരിച്ചത്. കായംകുളം ചിറക്കടവത്തെ കുടുംബ വീട്ടിലാണ് സോമിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കല്ലുമല ഉമ്പർനാട് ചക്കാല കിഴക്കതിൽ സജേഷിനെ (36) കൊന്ന കേസിലെ പ്രതിയാണ് സോമിനിയുടെ ഭർത്താവ് വിനോദ്.

കഴിഞ്ഞ ഫെബ്രുവരി 16നു രാത്രിയാണ് സജേഷ് കുത്തേറ്റു മരിച്ചത്. തെക്കേക്കര വില്ലേജ് ഓഫിസിനു വടക്ക് കനാൽ പാലത്തിനു സമീപം അശ്വതി ജംക്‌ഷനിലായിരുന്നു സംഭവം. സംഭവത്തിനു ശേഷം ഒളിവിൽ പോയ വിനോദിനെ മുന്നു ദിവസത്തിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സജേഷും വിനോദും കുടുംബ സുഹൃത്തുക്കളാണ്. സജേഷിന്റെ കയ്യിലായിരുന്നു കുത്തേറ്റത്.

കുത്തേറ്റ സജേഷ് ഓടുകയും തളർന്നു വീണ് രക്തം വാർന്ന് മരിക്കുകയുമായിരുന്നു. മുൻ വൈരാഗ്യമാണു കൊലപാതകത്തിന് പിന്നിലെന്നാണ് കുറത്തികാട് പൊലീസിന്റെ വിശദീകരണം. അതേസമയം സോമിനിക്കെതിരെ ചിലർ അപവാദപ്രചരണം നടത്തിയതായാണ് ആരോപണം. ഇതിൽ മനംനൊന്താണ് സോമിനി ആത്മഹത്യ ചെയ്തത്. സോമൻ–സുധർമ ദമ്പതികളുടെ മകളാണ് മരിച്ച സോമിനി. മക്കൾ. സബിത, വിഷ്ണു.

shortlink

Post Your Comments


Back to top button