ഭക്ഷ്യവിഷാംശങ്ങള്‍ക്കെതിരായ ശക്തിയും ബാക്ടീരിയകളെ പ്രതിരോധിക്കാന്‍ കഴിവുമുള്ള ഒന്നാണ് മഞ്ഞൾ. നാം കഴിക്കുന്ന ഭക്ഷണത്തിലെ വിഷാംശങ്ങളെ നിര്‍വീര്യമാക്കി ശരീരത്തെ സംരക്ഷിക്കുന്നതില്‍ മഞ്ഞള്‍ മുഖ്യപങ്ക് വഹിക്കുന്നു.
നല്ലൊരു ഔഷധവും സൗന്ദര്യ വര്‍ദ്ധക വസ്തുവുമാണ് മഞ്ഞള്‍. സംസ്കൃതത്തില്‍ ഹരിദ്ര, രജനി എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. കുര്‍ക്കുമിന്‍ എന്ന വര്‍ണവസ്തുവാണ് മഞ്ഞളിന് നിറം നല്കുന്നത്. ഇതിലടങ്ങിയ ടര്‍മറോള്‍ സുഗന്ധം ഉണ്ടാക്കുന്നു.
Read Also : ആൻഡ്രോയ്ഡ് ടാബ്‌ലറ്റിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണോ? പുതുതായി എത്തുന്ന ഈ ഫീച്ചറിനെ കുറിച്ച് അറിയൂ
കുഷ്ഠരോഗികള്‍ക്ക് നല്കുന്ന ഹരിദ്രാഖണ്ഡം എന്ന ലേഹ്യത്തിലെ പ്രധാന ചേരുവ മഞ്ഞളാണ്. ചര്‍മ്മരോഗം, വ്രണം, ചൊറി, മൈഗ്രെയിന്‍ എന്ന തലവേദന തുടങ്ങിയവക്ക് മഞ്ഞള്‍ പ്രതിവിധിയാണ്. പ്രസവിച്ച സ്ത്രീകള്‍ക്ക് പച്ചമഞ്ഞളും നാട്ടുമാവിന്‍റെ തൊലിയും ചേര്‍ത്ത് വെള്ളം തിളപ്പിച്ച് കുളിക്കാന്‍ നല്കുന്നത് മേനിയുടെ ശുദ്ധീകരണത്തിന് ഉത്തമമാണ്. ഭക്ഷണ സാധനങ്ങള്‍ക്ക് ഗുണവും മണവും സ്വാദും നല്‍കുന്നു. രക്തശുദ്ധിക്കും നിറം വര്‍ദ്ധിപ്പിക്കാനും ഉപയോഗിക്കുന്നു.
മഞ്ഞൾ പ്രമേഹത്തിന് വളരെ നല്ലതാണ്. മഞ്ഞള്‍ പൊടി 6 ഗ്രാം വീതം അര ഗ്ലാസ് വെള്ളത്തില്‍ കലക്കി മൂന്നു നേരം കഴിച്ചാല്‍ മതി. പ്രമേഹത്തിന് നെല്ലിക്കനീര്, അമൃത് നീര്, മഞ്ഞള്‍ പൊടി ഇവ ചേര്‍ത്ത് പതിവായി സേവിക്കുന്നത് നല്ലതാണ്.
Post Your Comments