ഏഷ്യാനെറ്റ് കോഴിക്കോട് ഓഫീസില്‍ നടക്കുന്ന റെയ്ഡ് അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നു: സന്ദീപ് വാര്യര്‍

പിണറായി വിജയനോ സിപിഎമ്മിനോ എതിരെ അനിഷ്ടമായ വാര്‍ത്തകള്‍ നല്‍കുന്നിടത്തെല്ലാം അവര്‍ വെട്ടിനിരത്തും, ഇന്ന് ഏഷ്യാനെറ്റ് എങ്കില്‍ നാളെ അത് മറ്റൊരു മാധ്യമ സ്ഥാപനമാകാം: പ്രതിഷേധിക്കണം, ഇല്ലെങ്കില്‍ ഗുരുതര വിപത്ത്

പാലക്കാട്: ഏഷ്യാനെറ്റ് കോഴിക്കോട് ഓഫീസില്‍ നടക്കുന്ന റെയ്ഡ് അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. തനിക്ക് എതിരെ നില്‍ക്കുന്ന ആരേയും വെട്ടിനിരത്തുന്ന സ്വഭാവത്തിന് ഇപ്പോഴും ഒരു മാറ്റവുമില്ല. ഏഷ്യാനെറ്റിന് എതിരെ നടക്കുന്ന മാധ്യമവേട്ട, നാളെ വേറെ ഏതെങ്കിലും മാധ്യമ സ്ഥാപനങ്ങള്‍ക്ക് നേരെയായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് പിണറായിയുടെ ഏഷ്യാനെറ്റിന് എതിരെയുള്ള നിലപാടിനെതിരെ രംഗത്ത് വന്നിരിക്കുന്നത്

Read Also: മദ്യപിച്ച് ലക്കുകെട്ട് ക്ഷേത്രത്തിലെത്തി, മുത്തപ്പന് ഉമ്മ നൽകാൻ ശ്രമം: പിണറായിയിലെ റസീലയുടെ വീഡിയോ വൈറൽ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘ഏഷ്യാനെറ്റ് കോഴിക്കോട് ഓഫീസില്‍ നടക്കുന്ന റെയ്ഡ് അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നതാണ് . ഇന്ന് ഞാന്‍ നാളെ നീ എന്ന് പറയുന്നത് പോലെ പിണറായി വിജയന് അനിഷ്ടമായ വാര്‍ത്തകള്‍ നല്‍കുന്നിടത്തെല്ലാം നാളെ ഇത് സംഭവിക്കും . ഇന്ന് ഏഷ്യാനെറ്റ് എങ്കില്‍ നാളെ അത് മറ്റൊരു മാധ്യമ സ്ഥാപനമാകാം . ഇന്ന് വിനു വി ജോണാണെങ്കില്‍ നാളെ മറ്റൊരു മാധ്യമ പ്രവര്‍ത്തകനാവാം . അത് കൊണ്ട് ഇത് പ്രതിഷേധമുയരേണ്ട സമയമാണ് . ഈ തോന്നിവാസം കേരളം അനുവദിച്ച് കൊടുക്കരുത്’.

 

 

Share
Leave a Comment