Latest NewsNewsBusiness

രാജ്യത്ത് സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നു, ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ

ഗുണനിലവാര മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം

രാജ്യത്ത് ഹാൾമാർക്കിംഗ് ഇല്ലാത്ത സ്വർണാഭരണങ്ങൾ വിൽക്കുന്നതിനെതിരെ കർശന നടപടിയുമായി കേന്ദ്ര ഉപഭോക്തൃ കാര്യമന്ത്രാലയം. റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ ഒന്നുമുതൽ ഹാൾമാർക്കിംഗ് ഇല്ലാത്ത സ്വർണാഭരണങ്ങൾ വിൽക്കുന്നത് കേന്ദ്രം പൂർണമായും വിലക്കിയിട്ടുണ്ട്. ആറക്ക ആൽഫാ ന്യൂമറിക് ഹാൾമാർക്ക് യൂണിക്ക് ഐഡന്റിഫിക്കേഷൻ ഉള്ള സ്വർണാഭരണങ്ങൾ മാത്രമാണ് അടുത്ത മാസം വിൽക്കാൻ സാധിക്കുകയുള്ളൂ. കൂടാതെ, സ്വർണമടങ്ങിയ പുരാവസ്തുക്കൾക്കും ഈ നിബന്ധന ബാധകമാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഗുണനിലവാര മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നതിനായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിനും, ബന്ധപ്പെട്ട അംഗീകൃത ലാബുകൾക്കുമുള്ള ടെസ്റ്റിംഗ് സൗകര്യങ്ങൾ ഉടൻ തന്നെ വർദ്ധിപ്പിക്കുന്നതാണ്. ഹാൾമാർക്കിംഗ് ഇല്ലാത്ത പഴയ സ്വർണാഭരണങ്ങൾ ജ്വല്ലറികൾക്ക് തിരികെ വാങ്ങാൻ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നു മുതൽ ഹാൾമാർക്കിംഗ് ഇല്ലാത്ത ആഭരണങ്ങൾ വിറ്റഴിക്കുന്ന ജ്വല്ലറി ശ്രദ്ധയിൽപെട്ടാൽ ആഭരണങ്ങളുടെ വിലയുടെ അഞ്ചരട്ടി പിഴയോ, ഒരു വർഷം തടവോ ലഭിക്കുന്നതാണ്.

Also Read: ഏഴരശ്ശനിയെയും കണ്ടകശ്ശനിയെയും ഭയക്കേണ്ട : ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമായി ദോഷങ്ങൾ കുറയും

shortlink

Related Articles

Post Your Comments

Related Articles


Back to top button