Latest NewsNewsTechnology

ഐഫോൺ 15- ൽ ഈ ഫീച്ചർ ഉണ്ടാകില്ല, സൂചന നൽകി ആപ്പിൾ

ഐഫോണിന്റെ വാട്ടർ റെസിസ്റ്റൻസ് മെച്ചപ്പെടുന്നതിന് വേണ്ടിയുള്ള മാറ്റങ്ങളുടെ ഭാഗമായാണ് വോളിയം ബട്ടണുകളുടെ എണ്ണം കുറയ്ക്കുന്നത്

സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയുടെ കാത്തിരിക്കുന്ന ഐഫോൺ 15- നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. റിപ്പോർട്ടുകൾ പ്രകാരം, ആപ്പിൾ ഈ വർഷം പുറത്തിറക്കുന്ന ഐഫോൺ 15 പ്രോയിൽ രണ്ട് വോളിയം കൺട്രോൾ ബട്ടണുകൾ ഉണ്ടായിരിക്കുകയില്ലെന്നാണ് സൂചന. ഐഫോൺ 15-ന്റെ ചിത്രങ്ങളിലാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്. രണ്ട് ബട്ടണുകൾക്ക് പകരം ഒരു വലിയ ബട്ടൺ ഇവയിൽ ഉൾക്കൊള്ളിക്കാനാണ് സാധ്യത.

ഐഫോണിന്റെ വാട്ടർ റെസിസ്റ്റൻസ് മെച്ചപ്പെടുന്നതിന് വേണ്ടിയുള്ള മാറ്റങ്ങളുടെ ഭാഗമായാണ് വോളിയം ബട്ടണുകളുടെ എണ്ണം കുറയ്ക്കുന്നത്. എല്ലാ വർഷവും പുറത്തിറക്കുന്നതുപോലെ ഐഫോൺ 15 ഈ വർഷം സെപ്തംബറിൽ തന്നെ വിപണിയിൽ എത്തുമെന്നാണ് സൂചന. യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുകളും ഈ മോഡലിൽ പ്രതീക്ഷിക്കാവുന്നതാണ്. യൂറോപ്യൻ യൂണിയന്റെ നിബന്ധനകൾക്ക് വിധേയമായാണ് പുതിയ മോഡൽ ഐഫോണുകളിൽ ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ ഉൾക്കൊള്ളിക്കുന്നത്.

Also Read: ശമ്പളവും അവധിയും ചോദിച്ചതിന് സെയിൽസ് ഗേളിന് സ്ഥാപന ഉടമയുടെ വക ക്രൂരമർദ്ദനം: വയനാട് സ്വദേശി അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button