KeralaLatest NewsNews

കേരളത്തില്‍ ഇപ്പോള്‍ ഇഷ്ടികയാണ് താരം, വീട് പണിക്ക് ഇഷ്ടികയാണോ സിമന്റ് കട്ടയാണോ നല്ലതെന്ന ചോദ്യങ്ങളുമായി ജനങ്ങള്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കുള്ള ഭവനനിര്‍മ്മാണത്തിന് വേണ്ടി ശേഖരിക്കുമെന്നും നഗരസഭ ബുക്ക് ചെയ്ത ഈ കല്ലുകള്‍ അനധികൃതമായി ആരെങ്കിലും കൊണ്ടുപോയാല്‍ അവര്‍ പിഴ അടയ്‌ക്കേണ്ടതായി വരുമെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതോടെ കേരളത്തില്‍ ഇഷ്ടിക താരമായി കഴിഞ്ഞു.

Read Also: സ്വര്‍ണം വാങ്ങുന്നവരും വില്‍ക്കുന്നവരും ശ്രദ്ധിക്കുക, സ്വര്‍ണത്തിന് ഏപ്രില്‍ മുതല്‍ പുതിയ ഹാള്‍മാര്‍ക്ക്

മേയര്‍ ആര്യയുടെ പ്രഖ്യാപനത്തോടെ വീട് പണിക്ക് ഏത് തരം ഇഷ്ടികയാണ് ഉപയോഗിക്കേണ്ടത് എന്നാണ് ജനങ്ങളുടെ ചോദ്യം. ഇക്കാര്യത്തില്‍ പലര്‍ക്കും ആശയക്കുഴപ്പമാണ്. പണ്ടുകാലത്തൊക്കെ വീട് നിര്‍മ്മിക്കാന്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത് കളിമണ്ണില്‍ നിര്‍മ്മിച്ച് ചൂളയില്‍ ചുട്ടെടുത്ത ഇഷ്ടിക തന്നെയായിരുന്നു. ഈ ഇഷ്ടിക കൊണ്ട് നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് നല്ല ഈടും ഉറപ്പുമാണ്. എന്നാല്‍, അക്കാലത്ത് ലഭിച്ചിരുന്ന പോലത്തെ ഇഷ്ടിക ഇന്ന് എളുപ്പത്തില്‍ ലഭിക്കുന്നില്ല എന്നതു തന്നെയാണ് പലരുടെയും പ്രശ്‌നം. ഈ ആവസരത്തിലാണ് പലരും ഹോളോബ്രിക്‌സ് അഥവാ സിമന്റ് കട്ടകളെ ആശ്രയിക്കുന്നത്.

വീടു നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത് സിമന്റ്കട്ടയോ ഇഷ്ടികയോ മറ്റെന്തെങ്കിലും ബ്ലോക്കോ ആയാലും കംപ്രസീവ് സ്‌ട്രെങ്ങ്ത്ത് ഉണ്ടാവുക എന്നതാണ് പ്രധാനം. സിമന്റ് ബ്ലോക്ക് ആണെങ്കിലും ഇഷ്ടിക ആണെങ്കിലും ആവശ്യത്തിന് കംപ്രസീവ് സ്‌ട്രെങ്ങ്ത്ത് ഇല്ല എങ്കില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനു കൊള്ളില്ല.

സിമന്റ് ബ്ലോക്ക് അല്ലെങ്കില്‍ ഇഷ്ടിക നിര്‍മിക്കാനുപയോഗിക്കുന്ന സാമഗ്രികളുടെയും നിര്‍മാണരീതികളുടെയും ഗുണം അനുസരിച്ചായിരിക്കും അതിന്റെ ഉറപ്പ്. അതിനാല്‍ ഒന്നിനെക്കാള്‍ മികച്ചതാണ് മറ്റേത് എന്നു പറയാന്‍ സാധിക്കില്ല. നാം വാങ്ങാനുദ്ദേശിക്കുന്ന ബ്ലോക്ക് ഏതായാലും സാംപിളുകള്‍ വാങ്ങി കംപ്രസീവ് സ്‌ട്രെങ്ങ്ത്ത് ഉണ്ടോ എന്ന് ഒരു സിവില്‍ എന്‍ജിനീയറുടെ സഹായത്തോടെ പരിശോധിക്കുകയാണ് ചെയ്യേണ്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button