
കൊച്ചി: പഴം തൊണ്ടയില്‍ കുടുങ്ങി മൂന്നു വയസ്സുകാരൻ മരണപ്പെട്ടു. മുളന്തുരുത്തി വടക്കേക്കരയില്‍ വീട്ടില്‍ അജോയുടെയും നിമിതയുടെയും മകന്‍ നിമജ് കൃഷ്ണയാണ് മരിച്ചത്.
ചേട്ടന്‍ പഴം കഴിക്കുന്നത് കണ്ട് അത് പോലെ നിമജ് കഴിക്കാന്‍ ശ്രമിച്ചപ്പോഴാണ് തൊണ്ടയില്‍ കുരുങ്ങിയത്. തുടർന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട കുഞ്ഞിനെ മുളന്തുരുത്തി ആശുപത്രിയിലും അവിടെ നിന്ന് തൃപ്പൂണിത്തുറ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് പിറവം പള്ളിയില്‍ നടക്കും.
Post Your Comments