കോഴിക്കോട്: കേരളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ബോധവല്‍ക്കരണം നടന്നു കൊണ്ടിരിക്കുന്നത് ലഹരിക്ക് എതിരെ ആണെന്നും, സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചു ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണെന്നും ദളിത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ചാനല്‍ 14കാരിയുടെ അഭിമുഖം വ്യാജമായി ചിത്രീകരിച്ചത് ആണെങ്കില്‍ തീര്‍ച്ചയായും ഇത് മാധ്യമപ്രവര്‍ത്തനത്തിന് യോജിച്ച പണി അല്ലെന്ന് ബിന്ദു അമ്മിണി ചൂണ്ടിക്കാട്ടുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘ലഹരി മരുന്ന് നല്‍കി സഹപാഠി പീഡിപ്പിച്ചു എന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു. ഇരക്കൊപ്പം നില്‍ക്കാന്‍ തന്നെ ആണ് തീരുമാനം. ലഹരിക്കെതിരെ നില്‍ക്കാനും.ഏഷ്യാനെറ്റ് നെ വെളുപ്പിക്കല്‍ എന്റെ പണി അല്ല. മാധ്യമ പ്രവര്‍ത്തനത്തില്‍ എത്തിക്‌സ് പുലര്‍ത്തേണ്ടത് അനിവാര്യം ആണ്. മുന്‍പ് നടത്തിയ ഇന്റര്‍വ്യൂ ശബ്ദം മാറ്റി വീണ്ടും മറ്റൊരാളുടേത് എന്ന് പറഞ്ഞു കൊടുത്തതാണെങ്കില്‍ ശക്തമായ നടപടി എടുക്കേണ്ടതാണ്.
അവര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി നേരിടുക തന്നെ വേണം. എന്റെ concern ഇര ആക്കപ്പെട്ട കുട്ടിയാണ്.
#ഇരക്കൊപ്പം
Post Your Comments