തിരുവനന്തപുരം: സംസ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന സംഭവങ്ങളാണ് ഇപ്പോള്‍ അരങ്ങേറിയിരിക്കുന്നത്. ലഹരിമരുന്നിന് അടിമയാക്കി സഹപാഠി തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അഭിമുഖം വ്യാജമായി ചിത്രീകരിച്ചതാണെന്നാണ് ഏഷ്യാനെറ്റിന് എതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. ഈ ആരോപണം ശരിയാണെന്നാണ് ഏഷ്യാനെറ്റിലെ മുന്‍ മാധ്യമ പ്രവര്‍ത്തകനും, ഇടത് സഹയാത്രികനുമായ ഡോ.അരുണ്‍ കുമാര്‍ പറയുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്.
Read Also: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അക്രമം: അറസ്റ്റിലായ എല്ലാ എസ്എഫ്ഐ പ്രവർത്തകർക്കും ഉടൻ ജാമ്യം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘ഏഷ്യാനെറ്റ് ന്യൂസിലായിരുന്നു വാര്‍ത്താ വായനയും ഡെസ്‌കിലെ ആദ്യകാല പരിശീലനവും. ടി.എന്‍.ജി, എന്‍.കെ.ആര്‍, കെ.പി.എം തുടങ്ങിയ തലമുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും. എസ്. ബിജു, ജയദീപ്, മങ്ങാട് രത്‌നാകരന്‍, പി. മോഹനന്‍, അജിത് കുമാര്‍ തുടങ്ങിയ മധ്യനിരയും വാര്‍ത്തയുടെ ജാഗ്രതയായിരുന്നു. ഫയല്‍ വിഷ്വലുകള്‍ കൃത്യമായി രേഖപ്പെടുത്തണം, ഭാവാഭിനയം വേണ്ട , ഊഹക്കളികള്‍ക്ക് നിര്‍ദാക്ഷിണ്യമായ ‘നോ’, വാര്‍ത്താ ഉറവിടങ്ങളുടെ കൃത്യത എല്ലാം നിര്‍ബന്ധമായിരുന്നു. ഒരു പക്ഷേ ഏഷ്യാനെറ്റ് ന്യൂസിന്റെ ഏറ്റവും തിളക്കമേറിയ കാലവും അതു തന്നെ’.
‘ഇവിടെ സംഭവിച്ചത് : ഒരു കാമ്പയിനു വേണ്ടി ഫയല്‍ വിഷ്വല്‍സ് എന്ന് സൂപ്പര്‍ ഇംപോസ് ചെയ്ത് ആഗ്സ്റ്റ് 10 ലെ അഭിമുഖം അവര്‍ത്തിക്കാമെന്നിരിക്കേ അതിലെ അഭിമുഖകാരിയെ മാറ്റി, വോയിസും ഡബ്ബ് ചെയ്ത്, അതേ കണ്ടന്റ് മറ്റൊരു ഡമ്മി അര്‍ട്ടിസ്റ്റിനെ (പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി) വച്ച് നവംബര്‍ 22 ന് റിക്രിയേറ്റ് ചെയ്ത് കാണിച്ചു. ആദ്യ അഭിമുഖത്തിന്റെ ഒരു റഫറന്‍സ് പോലും നല്‍കിയില്ല. അതു വഴി രണ്ടാമത്തെ അഭിമുഖം മറ്റൊരു സംഭവമായി അവതരിപ്പിച്ചു. അങ്ങനെ രണ്ടാമത്തെ അഭിമുഖവും തദ്വാരാ ആ വാര്‍ത്തയും വ്യാജമായി. സാനിയ എന്ന റിപ്പോര്‍ട്ടറുടെ വാര്‍ത്ത സത്യവും നൗഫല്‍ ചിത്രീകരിച്ചത് വ്യാജവുമായി എന്നര്‍ത്ഥം. ‘ആഗസ്റ്റ് 10 ലെ അഭിമുഖത്തില്‍ നിന്നും ‘ എന്ന ഒരു സൂചന ആസ്റ്റണായി കൊടുത്താല്‍ തീരാവുന്ന പ്രശ്‌നമാണ് ഈ കിടന്ന് തിളയ്ക്കുന്നത്. എഡിറ്റോറിയല്‍ ടീമിന്റെ മാന്യമായ ഒരു തുറന്നു പറച്ചില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ബാക്കി നില്‍ക്കുന്ന ക്രെഡിബിലിറ്റിയെ കൂടുതല്‍ ശക്തിപ്പെടുത്തും. ഏഷ്യാനെറ്റ് ന്യൂസിന്റെ സമ്പന്നമായ ഭൂതകാലം അതാവശ്യപ്പെടുന്നുണ്ട്’.
Post Your Comments