Latest NewsNewsDevotional

ആപത്തുകളെ തരണം ചെയ്യാന്‍ സ്ത്രീകള്‍ക്ക് ദേവീമാഹാത്മ്യം നിത്യോപാസന നടത്താം!

ദേവീമാഹാത്മ്യം നിത്യവും പാരായണം ചെയ്യുന്നത് ആപത്തുകളെ ഇല്ലാതാക്കുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ‘ആപദി കിം കരണീയം സ്മരണീയം ചരണയുഗളമംബായാ’ (ആപത്തില്‍ ആദിപരാശക്തിയുടെ പാദങ്ങളില്‍ അഭയം തേടാം) എന്നാണ് ദേവീമാഹാത്മ്യം പാരായണം കൊണ്ട് ഉദ്ദേശിക്കുന്നത്. മഹിഷാസുരവധം, സുംഭനിശുംഭവധം, ചണ്ഡമുണ്ഡവധം, രക്തബീജാദി വധം തുടങ്ങി ആദിപരാശക്തിയുടെ മാഹാത്മ്യകഥകളും പല ഭാവങ്ങളുടെ സ്തുതികളും വര്‍ണ്ണനകളും ഉള്‍പ്പെടുത്തിയതാണ് ദേവീമാഹാത്മ്യം.

മാര്‍ക്കണ്ഡേയ പുരാണത്തിന്റെ ഭാഗമായ ദേവീമാഹാത്മ്യത്തെ പ്രഥമചരിതം, മദ്ധ്യമചരിതം, ഉത്തമചരിതം എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. പ്രഥമചരിതത്തില്‍ ഒരു അദ്ധ്യായവും, മദ്ധ്യമചരിതത്തില്‍ മൂന്ന് അദ്ധ്യായങ്ങളും, ഉത്തമചരിതത്തില്‍ ഒന്‍പത് അദ്ധ്യായങ്ങളുമാണുള്ളത്. ഇതില്‍ ദേവിയുടെ വിവിധ ഭാവങ്ങളെ സ്തുതിക്കുന്ന പതിനൊന്നാം അദ്ധ്യായം അതിപ്രാധാന്യം കല്‍പ്പിക്കുന്നു. പതിനൊന്നാം അദ്ധ്യായം മാത്രമായും ജപിക്കാറുണ്ട്.

നിത്യവും ദേവീമാഹാത്മ്യം പാരായണം ചെയ്യുന്നവര്‍ക്ക് ദുരിതങ്ങള്‍ അകലുകയും ശാന്തിയും സമാധാനവും ഐശ്വര്യവും സമൃദ്ധിയും അഭിഷ്ടസിദ്ധിയും പരമമായ മോക്ഷവും ലഭിക്കുമെന്നാണ് വിശ്വാസം. ദേവീമാഹാത്മ്യം നിത്യവും ജപിച്ചാല്‍ ഒരു ആപത്തും സ്പര്‍ശിക്കുകയില്ല. മനസ്സില്‍ ഭക്തിയോടെ ശുദ്ധിയോടെ ആര്‍ക്കും ദേവീമാഹാത്മ്യം പാരായണം ചെയ്യാം. സ്ത്രീകള്‍ ദേവീമാഹാത്മ്യം നിത്യോപാസന നടത്തിയാല്‍ ഇരട്ടിഫലമായിരിക്കും ലഭിക്കുകയെന്നാണ് പ്രമാണം.

കാരണം ഒരോ സ്ത്രീയും ആദിപരാശക്തിയുടെ അംശമാണെന്നാണ് സങ്കല്‍പ്പം. ഇത് ദേവീഭാഗവതത്തില്‍ എടുത്ത് പറയുന്നുണ്ട്. ആദിപരാശക്തിയും ജഗദാംബവും മഹാമായയുമായ ദേവിയുടെ അംശജാതകളായതിനാല്‍ സ്ത്രീകളില്‍ മാതൃഭാവം സഹജമായി കുടികൊള്ളുന്നുണ്ട്. ദേവീമാഹാത്മ്യ പാരായണത്തിലൂടെ അവരുടെ മാതൃഭാവവും കര്‍മ്മശേഷിയും വര്‍ദ്ധിക്കുന്നു. പുഷ്ടിപ്പെടും. ഇത് കുടുംബത്തിനും അവരെ ആശ്രേയിച്ച് നില്‍ക്കുന്നവര്‍ക്കും ഐശ്വര്യവും അനുഗ്രഹവും പ്രദാനം ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button