Latest NewsNewsIndia

ഭീകരതയോട് വിട്ടുവീഴ്ച്ചയില്ല: അൽ ഉമർ തലവന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ദേശീയ അന്വേഷണ ഏജൻസി

ശ്രീനഗർ: അൽ ഉമർ തലവന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ദേശീയ അന്വേഷണ ഏജൻസി. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ-ഉമർ തലവന്റെ ശ്രീനഗറിലെ സ്വത്തുക്കളാണ് എൻഐഎ കണ്ടുകെട്ടിയത്. അൽ-ഉമർ തലവൻ മുഷ്താഖ് സർഗാർ എന്ന ലട്രാമിന്റെ ശ്രീനഗറിലെ വസതി ഉൾപ്പെടെയുള്ള സ്വത്തുക്കൾ കണ്ടുകെട്ടി.

Read Also: ബധിരയും മൂകയുമായ പെൺകുട്ടിയെ  ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റില്‍

മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മകളും മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ സഹോദരിയുമായ റുബയ്യ സയീദിനെ 1989 ഡിസംബറിൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ലട്രാമിന് പങ്കുണ്ട്. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇയാൾ ധനസഹായവും നൽകിയിട്ടുണ്ട്. ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടുമായും ഇയാൾക്ക് ബന്ധമുണ്ട്. നിരവധി ഭീകരാക്രമണങ്ങളിലും ഇയാൾ പങ്കാളിയാണ്.

2019 ജൂണിൽ കശ്മീരിലെ അനന്ത്‌നാഗിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ ഇയാളാണെന്നും സംശയിക്കപ്പെടുന്നുണ്ട്. ഈ ഭീകരാക്രമണത്തിൽ അഞ്ച് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Read Also: സിപിഎമ്മിനെതിരെ ഏതെങ്കിലും തരത്തില്‍ ആക്രമണം ഉണ്ടായാല്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കും: എം.വി ഗോവിന്ദന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button