Latest NewsNewsTechnology

ഗൂഗിൾ ക്രോം പഴയ വേർഷൻ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്! പുതിയ പതിപ്പ് ഉടൻ അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശം

പഴയ വേർഷനിലുള്ള ഗൂഗിൾ ക്രോം ഉപഭോക്താക്കളുടെ സ്വകാര്യത വിവരങ്ങളിലേക്കുള്ള ആക്സസ് നേടാൻ വളരെ എളുപ്പമാണ്

ഗൂഗിൾ ക്രോമിന്റെ പഴയ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശവുമായി കേന്ദ്രസർക്കാർ. ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇന്റർനെറ്റ് ബ്രൗസർ കൂടിയാണ് ഗൂഗിൾ ക്രോം. ഉപയോഗിക്കാനുള്ള എളുപ്പത്തിനായി ചില ഉപഭോക്താക്കൾ പഴയ വേർഷൻ തന്നെ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രം എത്തിയത്. പഴയ പതിപ്പുകൾ ചൂഷണം ചെയ്യാൻ വളരെ എളുപ്പമാണ്. അതിനാൽ, ഗൂഗിൾ ക്രോം ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യണമെന്നാണ് നിർദ്ദേശം. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം വെളിപ്പെടുത്തിയിട്ടുണ്ട്.

പഴയ വേർഷനിലുള്ള ഗൂഗിൾ ക്രോം ഉപഭോക്താക്കളുടെ സ്വകാര്യത വിവരങ്ങളിലേക്കുള്ള ആക്സസ് നേടാൻ വളരെ എളുപ്പമാണ്. ഇത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. കൂടാതെ, തട്ടിപ്പുകാർക്ക് എളുപ്പം സിസ്റ്റത്തിലേക്ക് നുഴഞ്ഞുകയറാനും, വിവരങ്ങൾ ചോർത്താനും സാധിക്കുന്നതാണ്. വളരെ ലളിതമായ സ്റ്റെപ്പുകളിലൂടെ ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. ഗൂഗിൾ ക്രോം യഥാക്രമം അപ്ഡേറ്റ് ചെയ്യുന്നതിലൂടെ പുതിയ വേർഷന് സിസ്റ്റത്തെ സംരക്ഷിക്കാനാകുന്നതാണ്.

Also Read: സാമ്പത്തിക പ്രതിസന്ധിക്കിടെ വധുവിന് സ്വർണംകൊണ്ട് തുലാഭാരം! വീഡിയോ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button