അബുദാബി: മാർച്ച് മാസം പകുതി മുതൽ രാജ്യത്തെ താപനില ഉയരുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മാർച്ച് മാസത്തിന്റെ രണ്ടാം പകുതി മുതൽ രാജ്യത്തെ അന്തരീക്ഷ താപനില പടിപടിയായി ഉയരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഇതേ കാലയളവിൽ വടക്ക്പടിഞ്ഞാറൻ ദിശയിൽ കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 21.9 ഡിഗ്രി സെൽഷ്യസ് ആയിരിക്കും മാർച്ച് മാസത്തിലെ പ്രതിദിന ശരാശരി അന്തരീക്ഷ താപനിലയെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിച്ചു.
Read Also: ‘പഴയ വിജയനാന്നെങ്കില്‍ കാണാമായിരുന്നു’ എന്ന പഞ്ച് ഡയലോഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിലെ തരംഗം
Post Your Comments