Life Style

കുട്ടികളുടെ ബുദ്ധിവികാസത്തിന് നല്‍കാം ഈ ഭക്ഷണങ്ങള്‍

മസ്തിഷ്‌ക വികസനം കുട്ടിക്കാലത്താണ് സംഭവിക്കുന്നത്. അതുകൊണ്ടാണ് ചെറുപ്പത്തില്‍ തന്നെ അവര്‍ക്ക് ആരോഗ്യകരമായ ഭക്ഷണം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് പറയുന്നത്. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രോട്ടീന്‍, ഡിഎച്ച്എ, കാല്‍സ്യം, മറ്റ് ചില ധാതുക്കള്‍ തുടങ്ങിയ പോഷകങ്ങളാല്‍ സമ്പന്നമായ പ്രകൃതിദത്ത ഭക്ഷണങ്ങള്‍ കുട്ടികള്‍ കഴിക്കേണ്ടത് പ്രധാനമാണ്. കുട്ടികളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ നല്‍കേണ്ട ചില ഭക്ഷണങ്ങളിതാ…

കുട്ടികളുടെ മസ്തിഷ്‌ക വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീന്‍, ഇരുമ്പ്, ഫോസ്ഫറസ്, ഫോളേറ്റ് മുതലായവ മുട്ടയില്‍ സമ്പന്നമാണെന്ന് അറിയപ്പെടുന്നു. കുട്ടികളുടെ തലച്ചോറിന്റെ മൊത്തത്തിലുള്ള വികസനത്തിന് സഹായിക്കുന്ന മെന്‍കോലിന്‍ എന്ന മൂലകം മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.

ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനൊപ്പം, വാല്‍നട്ട്, ബദാം, പിസ്ത തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സ് കുട്ടികളുടെ ഓര്‍മ്മശക്തി വര്‍ധിപ്പിക്കുന്നതിനും ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. രാത്രിയില്‍ കുതിര്‍ത്ത് രാവിലെ ഒഴിഞ്ഞ വയറ്റില്‍ നട്‌സ് കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്.

 

ശരീരത്തിന്റെ മുഴുവന്‍ വികാസത്തിനും സഹായിക്കുന്ന ഒരു പാനീയം എന്നാണ് പാല്‍ അറിയപ്പെടുന്നത്. ഇത് എല്ലുകളെ ബലപ്പെടുത്തുന്നതോടൊപ്പം കുട്ടികളുടെ മസ്തിഷ്‌കത്തിന്റെ വികാസത്തിനും സഹായിക്കുന്നു. പാലില്‍ കാല്‍സ്യം, പ്രോട്ടീന്‍, ഇരുമ്പ്, ഫോസ്ഫറസ്, വൈറ്റമിന്‍ ഡി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള വികസനത്തിന് സഹായിക്കുകയും കുട്ടികളെ ശക്തരും ആരോഗ്യകരവുമാക്കുകയും ചെയ്യുന്നു.

 

ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കാല്‍സ്യം, ഇരുമ്പ് എന്നിവയാല്‍ സമ്പന്നമാണ് വാഴപ്പഴം. ഏത്തപ്പഴം കഴിക്കുന്നതിലൂടെ കുട്ടികള്‍ക്ക് ഊര്‍ജം ലഭിക്കുകയും ഓര്‍മശക്തിയും മെച്ചപ്പെടുകയും ചെയ്യുന്നു. ഏത്തപ്പഴം കഴിക്കുന്നതും കുട്ടികളുടെ ഭാരം കൂട്ടുന്നു.

ഓര്‍മ്മശക്തിയെ ശക്തിപ്പെടുത്തുന്നതിന് ഏറ്റവും മികച്ച ഭക്ഷണമാണ് നെയ്യ്. ദിവസവും ഒരു സ്പൂണ്‍ നെയ്യ് വാഴപ്പഴത്തിലോ അല്ലാതെ ചോറനൊപ്പമോ ചേര്‍ത്ത് നല്‍കുക. ബുദ്ധിവികാസത്തിന് മാത്രമല്ല പ്രതിരോധശേഷി കൂട്ടാനും നെയ്യ് സഹായിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button