ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ മുന്നേറ്റം കാഴ്ചവച്ച് ഇന്ത്യൻ വ്യവസായിയായ ഗൗതം അദാനി. അദാനി ഗ്രൂപ്പിന്റെ ഓഹരികൾ മുന്നേറിയതോടെയാണ് പട്ടികയിലെ റാങ്ക് നില ഉയർത്താൻ ഗൗതം അദാനിക്ക് സാധിച്ചത്. പുതിയ കണക്കുകൾ പ്രകാരം, അദാനിയുടെ ആസ്തി 39.9 ബില്യൺ ഡോളറായാണ് ഉയർന്നത്. നാല് പേരെ മറികടന്നാണ് അദാനി മുപ്പതാം സ്ഥാനത്തേക്കാണ് മുന്നേറിയത്.
മാർച്ച് അവസാനത്തോടെ 690 മില്യൺ മുതൽ 790 മില്യൺ ഡോളർ വരെയുള്ള ഷെയർ- ബാക്ക്ഡ് ലോണുകൾ തിരിച്ചടയ്ക്കുമെന്ന് അദാനി ഗ്രൂപ്പ് സൂചനകൾ നൽകിയിരുന്നു. ഇത് ഓഹരികൾ ഉയരാൻ കാരണമായി. നിലവിൽ, അദാനി ഗ്രൂപ്പിന്റെ ആകെ ആസ്തി 32 ലക്ഷം കോടി രൂപയാണ്. 2023 ജനുവരിയിൽ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കുത്തനെ ഇടിഞ്ഞിരുന്നു. ദിവസങ്ങൾക്കകം കോടികളുടെ നഷ്ടമാണ് അദാനി ഗ്രൂപ്പ് നേരിട്ടത്. ഗൗതം അദാനിക്ക് പുറമേ, കഴിഞ്ഞ ഏതാനും മാസങ്ങളായി മുകേഷ് അംബാനിയുടെ ആസ്തിയിലും നേരിയ ഇടിവ് ഉണ്ടായിട്ടുണ്ട്.
Post Your Comments