Latest NewsNewsTechnology

സാറ്റലൈറ്റ് കണക്റ്റിവിയെ പിന്തുണയ്ക്കാനൊരുങ്ങി സാംസംഗ്, കൂടുതൽ വിവരങ്ങൾ അറിയാം

സെല്ലുലാർ കണക്റ്റിവി സാങ്കേതികവിദ്യ ഉപഭോക്താക്കൾക്ക് എമർജൻസി സേവനങ്ങൾ ലഭിക്കുന്നതിനായി പ്രയോജനപ്പെടുത്താവുന്നതാണ്

സാറ്റലൈറ്റ് കണക്റ്റിവിയെ പിന്തുണയ്ക്കാനൊരുങ്ങി പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗ്. റിപ്പോർട്ടുകൾ പ്രകാരം, സ്റ്റാൻഡേർഡ് 5ജി നോൺ ടെറസ്ട്രിയൽ നെറ്റ്‌വർക്കുകൾ എന്ന് വിളിക്കപ്പെടുന്ന ഈ സാങ്കേതികവിദ്യ സാംസംഗിന്റെ എക്സിനോസ് മോഡമുകളിലേക്ക് സംയോജിപ്പിക്കാനാണ് പദ്ധതിയിടുന്നത്. 2022 സെപ്തംബറിൽ ഹുവായ്, ആപ്പിൾ തുടങ്ങിയ നിർമ്മാതാക്കൾ സാറ്റലൈറ്റ് കണക്റ്റിവിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നു.

സെല്ലുലാർ കണക്റ്റിവി സാങ്കേതികവിദ്യ ഉപഭോക്താക്കൾക്ക് എമർജൻസി സേവനങ്ങൾ ലഭിക്കുന്നതിനായി പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിന്റെ ഭാഗമായി വിദൂര പ്രദേശങ്ങളായ പർവതങ്ങളിലേക്കോ, മരുഭൂമികളിലേക്കോ, സമുദ്രത്തിന്റെ നടുവിലേക്കോ പോലും കണക്റ്റിവി കൊണ്ടുവരാൻ സാംസംഗ് ഉപഗ്രഹങ്ങളും, മറ്റു ഭൂരഹിത വാഹനങ്ങളും ഉപയോഗിക്കുന്നതാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങളിലും, ഭാവിയിൽ ആളില്ല വിമാനങ്ങൾ പറക്കുന്ന പ്രദേശങ്ങളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാൻ സാധിക്കും.

Also Read: പട്ടാപ്പകല്‍ വീട്ടമ്മയെ ശുചിമുറിയില്‍ പൂട്ടിയിട്ട് കവര്‍ച്ച, 20 മോഷണം പവനും 20000 രൂപയും മോഷണം പോയി

shortlink

Related Articles

Post Your Comments

Related Articles


Back to top button