Latest NewsNewsTechnology

60 വർഷത്തിനുശേഷം പുത്തൻ ലോഗോയുമായി നോക്കിയ

നോക്കിയ എന്ന വാക്ക് അഞ്ച് വ്യത്യസ്ഥ രൂപങ്ങളിൽ എഴുതുന്ന തരത്തിലാണ് പുതിയ ലോഗോ

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ നോക്കിയക്ക് ഇനി മുതൽ പുതിയ ലോഗോ. 60 വർഷത്തിനുശേഷം ഇതാദ്യമായാണ് നോക്കിയ ലോഗോ പരിഷ്കരിക്കുന്നത്. നിലവിലെ ലോഗോയിൽ നിന്നും വളരെ വ്യത്യസ്ഥമായ രീതിയിലാണ് പുതിയ ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ, പുതിയ ലോഗോയിലെ വർണ്ണാഭമായ നിറങ്ങളും ശ്രദ്ധേയമാണ്. ബാഴ്സലോണയിൽ ആരംഭിച്ച മൊബൈൽ വേൾഡ് കോൺഗ്രസിൽ വച്ചാണ് നോക്കിയ പുതിയ ലോഗോ പുറത്തിറക്കിയത്.

നോക്കിയ എന്ന വാക്ക് അഞ്ച് വ്യത്യസ്ഥ രൂപങ്ങളിൽ എഴുതുന്ന തരത്തിലാണ് പുതിയ ലോഗോ. കൂടാതെ, പഴയ ലോഗോയ്ക്ക് നൽകിയ ഐക്കണിക് നീല നിറം പുതിയ ലോഗോയിൽ ഇല്ല. ഇനി മുതൽ നോക്കിയയുടെ ഉൽപ്പന്നങ്ങളിൽ പുതിയ ലോഗോയിലായിരിക്കും പ്രത്യക്ഷപ്പെടുക. ഒരു സ്മാർട്ട്ഫോൺ കമ്പനി എന്ന നിലയിൽ നിന്നും മാറി ബിസിനസ് ടെക്നോളജി കമ്പനിയെന്ന നിലയിലുള്ള ഭാവി വികസന പദ്ധതികൾ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ പുതിയ പദ്ധതികൾക്ക് നോക്കിയ രൂപം നൽകുന്നുണ്ട്.

Also Read: പരീക്ഷാപ്പേടി വേണ്ട: നല്ല ഉയർന്ന മാർക്ക് വാങ്ങാൻ ചെയ്യേണ്ടത്

shortlink

Related Articles

Post Your Comments

Related Articles


Back to top button