കോട്ടയം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ തനിക്ക് ഭയമില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകവെയാണ് അദ്ദേഹത്തിന്റെ പരാമർശം. കുമരകത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അമിത്ഷായെ ഭയമില്ലെന്നും ഓണം ആഘോഷിക്കുന്ന മലയാളികളെയും പാകിസ്താനോട് ഉപമിച്ച് വയനാടിനെയും അപമാനിച്ച ആളാണ് അമിത് ഷായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമിത് ഷായെ തങ്ങൾക്കൊക്കെ ഭയമാണെന്നാണാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിനെ വേണമെങ്കിൽ ഇതൊക്കെ പറഞ്ഞ് ഭയപ്പെടുത്താം. അവർ അതിനനുസരിച്ച് ജോഡോ യാത്രയുടെ റൂട്ടൊക്കെ ഇട്ടോളും. താൻ രാഷ്ട്രീയപരമായി മാത്രമെ മറുപടി നൽകുന്നുള്ളു. വ്യക്തിപരമായി താൻ ഇതുവരെയും ഒന്നും പറഞ്ഞിട്ടില്ല. രാഷ്ട്രീയത്തെ രാഷ്ട്രീയപരമായി നേരിടാനുള്ള മര്യാദ കാണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Read Also: പ്ലസ്ടുവിന് മികച്ച കരിയർ ഗോൾ സെറ്റ് ചെയ്യാം, ജോലി സാധ്യതകൾ ഉള്ള പുത്തൻ കോഴ്സുകളെ കുറിച്ച് അറിയൂ
Post Your Comments