Latest NewsNewsLife Style

കരളിനെ കാക്കാന്‍ ഈ അഞ്ച് സൂപ്പര്‍ ഭക്ഷണവിഭവങ്ങള്‍

ശരീരത്തിലെ പലവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സുപ്രധാന അവയവമാണ് നമ്മുടെ കരള്‍. ഭക്ഷണം കഴിക്കുമ്പോൾ അവ വിഘടിച്ച് ചെറിയ കഷ്ണങ്ങളായി വയറിലും കുടലിലും എത്തുന്നു. ഇവിടെ വച്ച് ഭക്ഷണം ദഹിപ്പിക്കാന്‍ പല തരത്തിലുള്ള എന്‍സൈമുകളും പ്രോട്ടീനുകളും ദഹനരസങ്ങളും ആവശ്യമാണ്. ഇവയെല്ലാം പുറപ്പെടുവിക്കുന്ന കരള്‍ ദഹനപ്രക്രിയയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഇത് മാത്രമല്ല രക്തത്തില്‍ നിന്ന് വിഷവസ്തുക്കള്‍ നീക്കം ചെയ്യാനും ചിലതരം വൈറ്റമിനുകളും ധാതുക്കളും ശേഖരിച്ച് വയ്ക്കാനുമെല്ലാം കരള്‍ സഹായിക്കുന്നു. ശരീരത്തിന്‍റെ പവര്‍ ഹൗസ് എന്ന് കരളിനെ വിളിക്കുന്നതും ഇത് കൊണ്ടെല്ലാമാണ്. ഇത്രയും പ്രധാനപ്പെട്ട കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടാം.

വീറ്റ് ഗ്രാസ് അഥവാ ഗോതമ്പ് പുല്ല് ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞ ഒരു മികച്ച ഭക്ഷണമാണ്. മുളപ്പിച്ച ഗോതമ്പ് പാകി കിളിര്‍പ്പിക്കുന്നതാണ് വീറ്റ് ഗ്രാസ്. ഇലകള്‍ക്ക് അഞ്ചോ ആറോ ഇഞ്ച് നീളം ആകുമ്പോൾ ഇവ മുറിച്ചെടുത്ത് ഉപയോഗിക്കാം. വൈറ്റമിന്‍ എ, സി, ഇ, കെ എന്നിവ കൂടാതെ ബി കോംപ്ലക്സ് വൈറ്റമിനുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. വീറ്റ് ഗ്രാസ് കരളിനെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ക്ലോറോഫില്‍ ഹാനികരമായ വസ്തുക്കളെ കരളില്‍ നിന്ന് നീക്കം ചെയ്ത് കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നു.

നൈട്രേറ്റും ബീറ്റലെയ്ന്‍സ് എന്ന ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബീറ്റ് റൂട്ടും കരളിന്‍റെ നീര്‍ക്കെട്ട് കുറയ്ക്കാന്‍ സഹായകമാണ്. കോശങ്ങളെ വളരാനും പ്രവര്‍ത്തിക്കാനും സഹായിക്കുകയും രക്തക്കുഴലുകള്‍ക്ക് വരുന്ന ക്ഷതം നിയന്ത്രിക്കുകയും ചെയ്യുന്ന വൈറ്റമിന്‍ ബി9 എന്ന ഫോളേറ്റും ബീറ്റ് റൂട്ടില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാഘാത, പക്ഷാഘാത സാധ്യതയും ലഘൂകരിക്കുന്നു.

ആന്‍റിഓക്സിഡന്‍റുകളുടെ തോത് ഉയര്‍ത്തുന്ന മുന്തിരിങ്ങയും കരള്‍ വീക്കവും കരള്‍ നാശവും നിയന്ത്രിക്കുന്നു. അര്‍ബുദത്തെ നിയന്ത്രിക്കാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനുമെല്ലാം മുന്തിരിങ്ങ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button