Latest NewsNewsIndia

കിസാന്‍ സമ്മാന്‍ നിധിയുടെ പതിമൂന്നാം ഗഡു പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്യും, വിതരണം ചെയ്യുന്നത് 16,800 കോടി രൂപ

എട്ട് കോടിയിലധികം കര്‍ഷകര്‍ക്കാണ് 16800 കോടി രൂപ വിതരണം ചെയ്യുന്നത്

ന്യൂഡല്‍ഹി: കിസാന്‍ സമ്മാന്‍ നിധിയുടെ പതിമൂന്നാം ഗഡു പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്യും. എട്ട് കോടിയിലധികം കര്‍ഷകര്‍ക്കാണ് 16800 കോടി രൂപ വിതരണം ചെയ്യുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ 11, 12 ഗഡുകള്‍ കഴിഞ്ഞ വര്‍ഷം മെയ്, ഒക്ടോബര്‍ മാസങ്ങളില്‍ നല്‍കിയിരുന്നു. പുതിയ ഗഡു കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ സഹായകമാകുമെന്നും കാര്‍ഷിക മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Read Also: 52 വര്‍ഷങ്ങള്‍ക്കുശേഷമാണ് രാഹുല്‍ ഉത്തരവാദിത്വങ്ങളെക്കുറിച്ചു ചിന്തിക്കുന്നത് :ബിജെപി

പദ്ധതിക്ക് അര്‍ഹരായ ഓരോ കര്‍ഷകരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിവര്‍ഷം 6,000 രൂപ വീതം എത്തും. 2,000 രൂപ വീതമുള്ള മൂന്ന് തവണകളായാണ് തുക നല്‍കുന്നത്. കിസാന്‍ പദ്ധതി ആരംഭിച്ചതിനുശേഷം രാജ്യത്തുടനീളമുള്ള 11 കോടിയിലധികം കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതുവരെ 2.2 ലക്ഷം കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. 2019 ഫെബ്രുവരിയിലാണ് പദ്ധതി ആരംഭിച്ചത്.രാജ്യത്തെ സ്വന്തമായി ഭൂമിയുള്ള എല്ലാ കര്‍ഷക കുടുംബങ്ങളും പദ്ധതിക്ക് യോഗ്യരാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 53,600 കോടി രൂപയോളം സ്വീകരിച്ചതില്‍ മൂന്ന് കോടിയിലധികം ഗുണഭോക്താക്കളും സ്ത്രീകളാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button