ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ജീവനക്കാരോട് ഓഫീസിലെത്താൻ ആവശ്യപ്പെട്ട് ആഗോള ടെക് ഭീമനായ ഗൂഗിൾ. ജീവനക്കാർക്ക് ഇരിക്കാൻ ഇരിപ്പിടമില്ലാത്തതിനെ തുടർന്നാണ് പുതിയ നീക്കവുമായി ഗൂഗിൾ എത്തിയത്. ഒന്നിടവിട്ട ദിവസങ്ങളിൽ ഓഫീസിൽ എത്തുന്നതിനു പുറമേ, തിരഞ്ഞെടുത്ത ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരോട് കൂടെയുള്ളവരുടെ ഡെസ്ക്കുകൾ ഉപയോഗിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, വാഷിംഗ്ടണ്ണിലെ കിർക്ക്‌ലാൻഡിലെ യുഎസ് ഓഫീസുകളിലെ ജീവനക്കാർക്കാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്.
ഉടൻ തന്നെ ഗൂഗിളിന്റെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലെ ഓഫീസുകൾ അടച്ചുപൂട്ടാൻ സാധ്യതയുണ്ട്. ജീവനക്കാരെ പിരിച്ചുവിടുന്നതിന് പുറമേയാണ്, കെട്ടിടങ്ങൾ ഒഴിയാനും ഗൂഗിൾ തയ്യാറെടുപ്പുകൾ നടത്തുന്നത്. അതേസമയം, വ്യക്തിപരമായും വിദൂര ജോലിയും സംയോജിപ്പിക്കുന്ന പ്രത്യേക പ്രവർത്തനരീതി ഗൂഗിൾ വികസിപ്പിച്ചിട്ടുണ്ട്.
Also Read: ആശുപത്രിയിൽ കൂട്ടിരിക്കാനെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ
Post Your Comments