കാനഡയിലെ വാർത്താ വെബ്സൈറ്റുകൾക്ക് നിയന്ത്രണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആഗോള ടെക് ഭീമനായ ഗൂഗിൾ. ഫെബ്രുവരി ആദ്യവാരത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം 5 ആഴ്ചത്തേക്ക് തുടരുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. കാനഡയിലെ ചില നിയമങ്ങളെ തുടർന്നാണ് ഗൂഗിൾ വാർത്താ വെബ്സൈറ്റുകൾക്ക് നിയന്ത്രണം കൊണ്ടുവന്നത്. ഈ നിയന്ത്രണം കാനഡയിലെ ഗൂഗിളിന്റെ ഉപഭോക്താക്കളായ നാല് ശതമാനം പേരെ ബാധിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
പ്രാദേശിക വാർത്തകൾക്ക് ഗൂഗിൾ പോലെയുള്ള ഡിജിറ്റൽ ഭീമന്മാർ പണം നൽകണമെന്ന കാനഡയുടെ നിയമത്തിനെ തുടർന്നാണ് ഗൂഗിളിന്റെ പുതിയ നീക്കം. ഗൂഗിളിന് പുറമേ, ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയും ഈ നിയമത്തെ വിമർശിച്ച് രംഗത്തെത്തെയിരുന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഇടം പിടിച്ചതോടെ 2008 മുതൽ കാനഡയിൽ 450- ലധികം വാർത്ത ഔട്ട്‌ലെറ്റുകളാണ് അടച്ചുപൂട്ടിയത്. ഇതിന്റെ ഭാഗമായി കോടിക്കണക്കിന് ഡോളർ പരസ്യ വരുമാനം ഗൂഗിൾ, മെറ്റ എന്നീ കമ്പനികളിലേക്ക് ഒഴുകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പങ്കിടുന്ന വാർത്തകൾക്കും വിവരങ്ങൾക്കും ന്യായമായ പണം നൽകേണ്ടി വരുമെന്ന നിയമം കൊണ്ടുവന്നത്.
Also Read: രാജീവ് പിള്ളയുടെ കളിയ്ക്ക് ഫലമില്ല: കര്‍ണാടക ബുള്‍ഡോസേസിനോട് മലയാള സിനിമാ താരങ്ങളുടെ ദയനീയ തോൽവി!!
Post Your Comments