CinemaKeralaNewsEntertainment

‘എന്തൊരു തരം മനുഷ്യരാണ് ഇവരൊക്കെ? സുബിയെ അവസാനമായി ഒരു നോക്ക് കാണാൻ മുൻനിര നായികാനായകന്മാർ എത്താതിരുന്നത് എന്തുകൊണ്ട്?’

മലയാളികളുടെ പ്രിയങ്കരിയായ സുബി സുരേഷിന്റെ വിയോഗം ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയാത്തവരുണ്ട്. മരണ വിവരം അറിഞ്ഞപ്പോൾ മുതൽ സഹപ്രവർത്തകരുടെ ഒഴുക്കായിരുന്നു സുബിയുടെ വീട്ടിലേക്ക്. സിനിമ, സീരിയൽ രംഗത്തുള്ള നിരവധി പേർ സുബിയെ അവസാനമായി ഒരു നോക്ക് കാണാൻ സുബിയുടെ വീട്ടിലെത്തിയിരുന്നു. സുബിയുടെ സുഹൃത്തുക്കളും ചലച്ചിത്ര പ്രവർത്തകരുമായ പേർളി മാണി, ധർമജൻ, പിഷാരടി, ടിനി ടോം തുടങ്ങിയവർ സുബിയെ കാണാൻ വീട്ടിലെത്തിയിരുന്നു. എന്നാൽ, മലയാള സിനിമയിലെ മുൻ നിര നായികാ-നായകന്മാർ ആരും തന്നെ സുബിയെ കാണാനെത്തിയിരുന്നില്ല. ഇത് വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്.

സുബി സുരേഷ് മരണപ്പെട്ടിട്ട് അവൾക്ക് അന്തിമോപചാരം അർപ്പിക്കാനും സ്നേഹാദരവോടെ അവളെ യാത്രയാക്കാനും മലയാള സിനിമാലോകത്തെ മുൻനിര നായികാ-നായകന്മാരും സംവിധായകരും നിർമ്മാതാക്കളും മറ്റ് മുൻനിര ചലചിത്രപ്രവർത്തകർ ആരും തന്നെ എത്താതിരുന്നത് എന്തുകൊണ്ടാണെന്ന് അഡ്വ. സംഗീത ലക്ഷ്മണ ചോദിക്കുന്നു. ഇവരിൽ പലരും കൊച്ചിയിൽ ഉണ്ടായിരുന്നിട്ടും, സുബിയെ കാണാൻ എത്തിയില്ലെന്നാണ് സംഗീത വിമർശിക്കുന്നത്.

സംഗീത ലക്ഷ്മണയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

കേരളം കണ്ടതിൽ ഏറ്റവും മിടുക്കിയായ സ്റ്റേജ് ഷോ ആർട്ടിസ്റ്റ്, മലയാളത്തിലെ ആദ്യത്തെ വനിതാ സ്റ്റാന്റപ്പ് കോമേഡിയൻ, ലോകം മുഴുവനുള്ള മലയാളികളെ പല രൂപത്തിലും പല ഭാവത്തിലും രസിപ്പിച്ചിട്ടുള്ളവൾ, ചുറ്റും പോസിറ്റിവിറ്റി വാരിവിതറി, സൂര്യ തേജസ് പോലെ ജ്വലിച്ചു നിന്നവൾ, ചിരിച്ചു മാത്രം ഏവരും കണ്ടിട്ടുള്ളവൾ, രണ്ടര പതിറ്റാണ്ടുകാലം entertainment industry യുടെ അവിഭാജ്യഘടകമായിരുന്നവൾ – സുബി സുരേഷ് മരണപ്പെട്ടിട്ട് അവൾക്ക് അന്തിമോപചാരം അർപ്പിക്കാനും സ്നേഹാദരവോടെ അവളെ യാത്രയാക്കാനും മലയാള സിനിമാലോകത്തെ മുൻനിര നായികാനായകന്മാരും സംവിധായകരും നിർമ്മാതാക്കളും മറ്റ് മുൻനിര ചലചിത്രപ്രവർത്തകർ ആരും തന്നെ എത്താതിരുന്നത് എന്ത് കൊണ്ടാണ് ? അവരിൽ പലരും കൊച്ചിയിൽ തന്നെയുണ്ടായിരുന്നിട്ടും അത് ചെയ്യാതിരുന്നത് എന്തുകൊണ്ടാണ് ?
എന്തൊരു തരം മനുഷ്യരാണ് ഇവരൊക്കെ! ഹോ!

 

shortlink

Related Articles

Post Your Comments

Related Articles


Back to top button