Latest NewsNews

മാർക്ക് ലിസ്റ്റ് കിട്ടാൻ വൈകിയതിനെ തുടർന്ന് പൂർവ വിദ്യാർത്ഥി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ പ്രിന്‍സിപ്പാൾ മരിച്ചു

മധ്യപ്രദേശ്: ഇന്‍ഡോറിൽ പൂർവ വിദ്യാർത്ഥി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ പ്രിന്‍സിപ്പാൾ ചികിത്സയിലിരിക്കെ മരിച്ചു.

പ്രിൻസിപ്പൽ വിമുക്ത ശർമയാണ് മരിച്ചത്. മാർക്ക് ലിസ്റ്റ് കിട്ടാൻ വൈകിയതിന് ഈ മാസം 20 നാണ് പ്രിൻസിപ്പാളെ തീ കൊളുത്തിയത്. പ്രതി അഷുതോഷ് പോലീസ് കസ്റ്റഡിയിലാണ്. ആക്രമണത്തിനിടയില്‍ അശുതോഷിനും പൊള്ളലേറ്റിരുന്നു. യുവാവിനെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു.

കോളജിലെ മറ്റു ജീവനക്കാരുടെ മുന്നില്‍ വച്ചാണ് ഇയാള്‍ ആക്രമണം നടത്തിയത് ആക്രമണത്തിനിടയില്‍ അശുതോഷിനും 40 ശതമാനം പൊള്ളലേറ്റു. കൂടാതെ സംഭവത്തിന് ശേഷം അശുതോഷ് ആത്മഹത്യക്ക് ശ്രമിച്ചുവെങ്കിലും പൊലീസിന്റെ ഇടപെടല്‍ മൂലം ഇയാളെ രക്ഷപ്പെടുത്തി. 90 ശതമാനം പൊള്ളലുകളോടെയായിരുന്നു വിമുക്ത ശര്‍മ്മയെ ആശുപത്രിയില്‍ എത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button