Latest NewsNewsTechnology

ധനസമാഹരണത്തിലൂടെ കോടികൾ കരസ്ഥമാക്കി ‘നെക്സ്റ്റ് വേവ്’, കൂടുതൽ വിവരങ്ങൾ അറിയാം

ധനസമാഹരണത്തിൽ നെക്സ്റ്റ് വേവിന്റെ സാമ്പത്തിക ഉപദേശകരായി അവെൻഡസ് ക്യാപിറ്റലാണ് പ്രവർത്തിച്ചത്

ഏറ്റവും പുതിയ ധനസമാഹരണത്തിലൂടെ കോടികൾ കരസ്ഥമാക്കി പ്രമുഖ നൈപുണ്യ വികസന കമ്പനിയായ നെക്സ്റ്റ് വേവ്. റിപ്പോർട്ടുകൾ പ്രകാരം, 275 കോടി രൂപയാണ് സമാഹരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഗ്രേറ്റർ പസഫിക് ക്യാപിറ്റലിന്റെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തിയിരിക്കുന്നത്. കൂടാതെ, നെക്സ്റ്റ് വേവിന്റെ നിലവിലുള്ള നിക്ഷേപകരായ ഓറിയോസ് വെഞ്ചർ പാർട്ണേഴ്സും ഇവയിൽ പങ്കാളികളായിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യകൾ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോമാണ് നെക്സ്റ്റ് വേവ്.

ധനസമാഹരണത്തിൽ നെക്സ്റ്റ് വേവിന്റെ സാമ്പത്തിക ഉപദേശകരായി അവെൻഡസ് ക്യാപിറ്റലാണ് പ്രവർത്തിച്ചത്. കൂടാതെ, ഷാര്‍ദുല്‍ അമര്‍ചന്ദ് മംഗള്‍ദാസ് ആന്റ് കമ്പനിയും, സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസും നെക്സ്റ്റ് വേവിന്റെയും ജിപിസിയുടേയും നിയമോപദേശകരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐഐടി ബോംബെ, ഐഐടി ഖരഗ്പൂര്‍, ഐഐടി ഹൈദരാബാദ് എന്നിവിടങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ശശാങ്ക് റെഡ്ഡി ഗുജുല, അനുപം പെഡാരിയ, രാഹുല്‍ അറ്റുലുരി എന്നിവരാണ് നെക്സ്റ്റ് വേവിന്റെ സ്ഥാപകർ.

Also Read: അകാലനരയുടെ കാരണങ്ങളും തടയാനുള്ള മാർ​ഗങ്ങളും

shortlink

Post Your Comments


Back to top button