ലക്‌നൗ: വ്യാജ സര്‍ട്ടിഫിക്കറ്റ് കാട്ടി അനധികൃതമായി ലൈംഗിക ഉത്തേജക മരുന്നുകള്‍ വില്‍ക്കുന്ന നാല് പേരെ എസ്ടിഎഫ് സംഘം പിടികൂടി. ഉത്തര്‍ പ്രദേശിലെ പാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൊറാദാബാദില്‍ നിന്നുള്ള ധര്‍മ്മ സിംഗ്, ധ്യാന്‍ സിംഗ്, വീര്‍ സിംഗ്, സംഭാലില്‍ നിന്നുള്ള ഗുലാബ് സിംഗ് എന്ന ലാല്‍ സിംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നാല് മൊബൈല്‍ ഫോണുകള്‍, ഒരു ക്യാഷ് ബുക്ക്, രണ്ട് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍, ആയുര്‍വേദ ഗുളികകള്‍ നിറച്ച 22 ചെറിയ കുപ്പികള്‍, 2,640 രൂപ എന്നിവ പൊലീസ് ഇവരില്‍ നിന്ന് കണ്ടെടുത്തു. വ്യാജ ലൈംഗിക ഉത്തേജക മരുന്നുകള്‍ വില്‍ക്കുന്ന കൂടുതല്‍ സംഘങ്ങളെ കണ്ടെത്താന്‍ ഒരു ടീം രൂപീകരിച്ചുവെന്ന് എസ്ടിഎഫ് അഡിഷണല്‍ എസ്പി വിശാല്‍ വിക്രം പറഞ്ഞു.
അനധികൃതമായി ലൈംഗിക ഉത്തേജക മരുന്നുകള്‍ വില്‍ക്കുന്ന സംഘത്തെക്കുറിച്ച് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ‘ഞങ്ങള്‍ ഒരു ട്രാപ്പിലൂടെയാണ് ഇവരെ പിടികൂടിയത്. കുറ്റവാളികള്‍ ഒരു സൈബര്‍ കഫേ ഉടമയ്ക്ക് 750 രൂപ നല്‍കിയാണ് ലൈംഗിക ഉത്തേജക മരുന്നുകള്‍ വില്‍ക്കാനുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയതെന്ന് മനസിലാക്കിയിട്ടുണ്ട്. ആളുകള്‍ക്ക് വ്യാജ മരുന്നുകള്‍ വിറ്റതായി പിടിയിലായവര്‍ സമ്മതിച്ചിട്ടുമുണ്ട്’, അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
Post Your Comments