Latest NewsNewsIndiaBollywoodEntertainment

മുഗളന്മാര്‍ തെറ്റ് ചെയ്തുവെന്ന് തോന്നുന്നുണ്ടെങ്കില്‍ താജ്മഹലും ചെങ്കോട്ടയും പൊളിക്കണം: നടന്റെ വാക്കുകൾ വിവാദത്തിൽ

മുഗളന്മാര്‍ ഇവിടെ വന്നത് കൊള്ളയടിക്കാനല്ല

ന്യൂഡല്‍ഹി : മുഗളന്മാര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ താജ്മഹലും ചെങ്കോട്ടയും പൊളിക്കണമെന്ന നടന്‍ നസിറുദ്ദീന്‍ ഷായുടെ വാക്കുകൾ വിവാദത്തിൽ . വെബ് സീരീസായ ‘താജ് – ഡിവൈഡഡ് ബൈ ബ്ലഡ്’ എന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടെയാണ് ഷായുടെ ഈ പ്രതികരണം.

read also: വേനൽക്കാലം: തീപിടിത്തമുണ്ടാകാതിരിക്കാനും പൊള്ളലേൽക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി

നടന്റെ വാക്കുകൾ ഇങ്ങനെ,

മുഗളന്മാര്‍ ഇവിടെ വന്നത് കൊള്ളയടിക്കാനല്ല, ഇവിടെ സ്ഥിരതാമസമാക്കാനാണ് . അവരുടെ സംഭാവന നിഷേധിക്കാനാവില്ല. മുഗളന്മാര്‍ തെറ്റ് ചെയ്തുവെന്ന് തോന്നുന്നുണ്ടെങ്കില്‍ താജ്മഹലും ചെങ്കോട്ടയും പൊളിക്കണം. മുഗളന്മാരുടെ കാലത്താണ് തെറ്റ് സംഭവിച്ചതെന്ന് വിശ്വസിക്കുന്നത് ഞെട്ടിപ്പിക്കുന്നതും പരിഹാസ്യവുമാണെന്നും നസിറുദ്ദീന്‍ ഷാ പറഞ്ഞു .

നാദിര്‍ഷായെയും തൈമൂറിനെയും പോലുള്ളവര്‍ കൊള്ളയടിക്കാനാണ് ഇവിടെ എത്തിയതെന്നും താരം പറഞ്ഞു. എന്നാല്‍ മുഗളന്മാര്‍ ഇവിടെ വന്നത് കൊള്ളയടിക്കാനല്ല, താമസിക്കാനാണ്. ആര്‍ക്കാണ് അവരുടെ സംഭാവന നിഷേധിക്കാന്‍ കഴിയുക? എല്ലാത്തിനും മുഗളന്മാരെ കുറ്റപ്പെടുത്തുന്നത് ചരിത്രത്തോട് നീതി പുലര്‍ത്തില്ല. ചരിത്രപുസ്തകങ്ങള്‍ ഇന്ത്യന്‍ സംസ്കാരത്തേക്കാള്‍ മുഗളന്മാരെ മഹത്വപ്പെടുത്തുന്നുണ്ട്. മുഗളന്മാര്‍ ഇത്ര മോശക്കാരായിരുന്നുവെങ്കില്‍ എന്തുകൊണ്ട് അവരെ എതിര്‍ക്കുന്നവര്‍ മുഗളന്മാര്‍ പണിത സ്മാരകങ്ങള്‍ പൊളിച്ചുനീക്കുന്നില്ല . അങ്ങനെ എങ്കില്‍ താജ്മഹലും ചെങ്കോട്ടയും കുത്തബ് മിനാറും പൊളിക്കണമെന്നും നസിറുദ്ദീന്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button