വായ്പ തിരിച്ചടവുകൾ ഘട്ടംഘട്ടമായി പൂർത്തീകരിച്ച് അദാനി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ എക്കണോമിക്സ് സോൺ 1,500 കോടി രൂപയുടെ വായ്പയാണ് തിരിച്ചടച്ചത്. കൊമേഷ്യൽ പേപ്പറുകളിൽ നിന്നുള്ള വായ്പകളിൽ അദാനി ഗ്രൂപ്പ് മ്യൂച്വൽ ഫണ്ടിലേക്ക് 1,000 കോടി തിരിച്ചടച്ചിട്ടുണ്ട്. കൂടാതെ, ആദിത്യ ബിർള സൺ ലൈഫ് മ്യൂച്വൽ ഫണ്ടിലേക്ക് 500 കോടി രൂപയാണ് തിരിച്ചടച്ചത്.
കൊമേഷ്യൽ പേപ്പറുകളിൽ നിന്നുള്ള മറ്റു വായ്പകൾ വരും മാസങ്ങളിൽ തിരിച്ചടയ്ക്കുന്നതാണ്. മാർച്ച് മാസത്തിൽ 1,000 കോടി രൂപ തിരിച്ചടയ്ക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നിലവിലുള്ള ക്യാഷ് ബാലൻസിൽ നിന്നും ബിസിനസ് പ്രവർത്തനങ്ങളിൽ നിന്ന് ലഭിക്കുന്ന തുകയിൽ നിന്നുമാണ് വായ്പകൾ തിരിച്ചടക്കുന്നത്. ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികൾക്ക് വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
Also Read: യുവാവിനെ കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ
Post Your Comments