മാവ് അരച്ച് പൊങ്ങിവരാന്‍ മണിക്കൂറുകള്‍ കാക്കാതെതന്നെ പഞ്ഞിപ്പോലെ മൃദുവായ അപ്പം ഉണ്ടാക്കാം. ദേ ഇങ്ങനൊന്ന് ഉണ്ടാക്കിനോക്കൂ.
ആദ്യം പച്ചരി നാലുമണിക്കൂര്‍ കുതിരാന്‍ വയ്ക്കണം. അരി കുതിര്‍ന്ന് കഴിയുമ്പോള്‍ കഴുകിയെടുത്ത് ഇതില്‍ ആവശ്യത്തിന് ചോറ്, തേങ്ങ ചിരണ്ടിയത്, ആവശ്യത്തിന് ഇളംചൂടുവെള്ളം, ഒരു സ്പൂണ്‍ പഞ്ചസാര, ഒന്നര ടീസ്പൂണ്‍ വെളിച്ചെണ്ണ, ഒന്നേമുക്കാല്‍ ടീസ്പൂണ്‍ ഈസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കണം. ചോറ് ഫ്രിഡ്ജില്‍ വച്ചതാണെങ്കില്‍ അതേപ്പടി അരയ്ക്കാനായി എടുക്കരുത്. വെള്ളം കൂടുതലാവാകാതിരിക്കാനും ശ്രദ്ധിക്കണം.
ഇളം ചൂടുവെള്ളം ചേര്‍ത്ത് അരയ്ക്കുമ്പോള്‍ മാവ് എഴുപ്പത്തില്‍ പുളിച്ച് കിട്ടും. അരച്ച മാവ് പത്തുമിനിട്ട് നേരം വയ്ക്കണം. തണുപ്പുള്ള സ്ഥലമാണെങ്കില്‍ അര മണിക്കൂര്‍ വയ്ക്കണം. അപ്പത്തിനുള്ള മാവ് റെഡിയായിക്കഴിഞ്ഞു. ഇനി ഇത് അപ്പച്ചട്ടിയില്‍ ഒഴിച്ച് ചുട്ടെടുക്കാം. പാനില്‍ ഒഴിച്ച് കുമിളകള്‍ വന്നതിനുശേഷം അടച്ചുവയ്ക്കണം. നല്ല പൂപോലെ മൃദുലമായ അപ്പം തയ്യാറായി.
Post Your Comments